ജില്ലാ സ്കൂൾ കായികമേള ക്ലീൻ ഡ്രൈവ് നടത്തി

Wednesday 15 October 2025 9:41 PM IST

തലശ്ശേരി: നാളെ മുതൽ തലശ്ശേരി വി.ആർ.കൃഷ്ണയ്യർ മെമ്മോറിയൽ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ സ്കൂൾ കായികമേളയുമായി ബന്ധപ്പെട്ട് ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ലീൻ ഡ്രൈവ് സംഘടിപ്പിച്ചു. സ്റ്റേഡിയവും പരിസരവും ശുചീകരിച്ചു. കണ്ണൂർ വിദ്യാഭ്യാസഉപഡയറക്ടർ ഡി.ഷൈനി ഉദ്ഘാടനം ചെയ്തു.നഗരസഭ ആരോഗ്യകാര്യ സ്ഥിരംസമിതി അദദ്ധ്യക്ഷ ടി.കെ.സാഹിറ അദ്ധ്യക്ഷത വഹിച്ചു.വി.പി.രാജീവൻ,എ.വിനോദ്കുമാർ,കെ.പി.വേണുഗോപാലൻ, പി.സുചിത്ര, ബിന്ദു കൃഷ്ണൻ, ഡോ.കെ.കാഞ്ചന, ടി.പി.ഷിതു, ഡോ.ടി.ബിന്ദുലേഖ,മരീറ്റ ഫിലിപ്പ് എന്നിവർ സംസാരിച്ചു.കെ.സുബിഷ, പി.പി.സനീഷ്, കെ.വത്സല, ടി.ചന്ദ്രൻ,വി.പി.ഭാസുരൻ, എം.ലസിത,കെ.കെ.ഷാജിനി, കെ.പ്രകാശൻ എന്നിവർ നേതൃത്വം നൽകി.