നരിക്കോട് മഖാം ജലാലിയ്യ റാത്തീബ് വാർഷികം

Wednesday 15 October 2025 9:44 PM IST

തളിപ്പറമ്പ് : നരിക്കോട് മുഹമ്മദ് മുസ് ലിയാർ മഖാം ജലാലിയ്യ റാത്തീബ് വാർഷികത്തിന്റെ ഭാഗമായി കെ.പി.ഹംസ മുസ്ലിയാർ , ളിയാഉൽ മുസ്തഫ തങ്ങൾ മാട്ടൂൽ മഖാം സിയാറത്തുകൾക്ക് യഥാക്രമം അബ്ദുൽ ഗഫൂർ ബാഖവി പെരുമുഖം, സയ്യിദ് ബിശറുൽ ഹാഫി അൽ ബുഖാരി നേതൃത്വം നൽകി. പ്രാസ്ഥാനിക സമ്മേളനം പി.കെ ഉമർ മുസ്ലിയാരുടെ അദ്ധ്യക്ഷതയിൽ പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി ഉദ്ഘാടനം ചെയ്തു.അലി ബാഖവി ആറ്റുപുറം,ഹംസ മിസ്ബാഹി ഓട്ടപ്പടവ് പ്രഭാഷണം നടത്തി. ഹംസ ബാഖവി, കെ.പി.അബ്ദുൽ ജബ്ബാ ഹാജി, കെ.പി.കമാലുദ്ദീൻ മുസ്ലിയാർ ,അബ്ദുൽ കരീം സഅദി മുട്ടം, പി.മുഹമ്മദലി മൗലവി, അബൂബക്കർ ഹാജി, സി മൻസൂർ അൻസാരി, എം.മഹ്മൂദ് സഖാഫി, ഇബ്രാഹീം ബാഖവി , കെ.അബ്ദുൽ ഖാദർ ഹാജി ,അബ്ദുൽ ജലീൽ മാസ്റ്റർ അബ്ദുല്ലത്തീഫ് മന്ന, അബ്ദുറഹ്മാൻ ഫാളിലി, പ്രസംഗിച്ചു . സമാപന പ്രാർത്ഥനക്ക് സയ്യിദ് മസ്ഹുദ് തങ്ങൾ എട്ടിക്കുളം നേതൃത്വം നൽകി.