കെ-സ്മാർട്ട് ലളിതമാക്കണം

Wednesday 15 October 2025 9:50 PM IST

കണ്ണൂർ: കെട്ടിട നിർമ്മാണ അനുമതിയുമായി ബന്ധപ്പെട്ട് സാധാരണക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് അടിയന്തിര പരിഹാരം കാണണമെന്നും കെ സ്മാർട്ട് നടപടിക്രമങ്ങൾ ലളിതമാക്കണമെന്നും ലൈസൻസ്ഡ് എൻജിനീയേഴ്സ് ആൻഡ് സുപ്പർവൈസേർസ് ഫെഡറേഷൻ (ലെൻസ് ഫെഡ്) കണ്ണൂർ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. മേയർ മുസ്ലിഹ് മഠത്തിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.ഏരിയാ പ്രസിഡന്റ് എ.കെ.റീഗേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.സി.മധുസൂദനൻ മുഖ്യഭാഷണം നടത്തി. സംഘടനാ സമ്മേളനം ലെൻസ്ഫെഡ് ജില്ലാ പ്രസിഡന്റ് കെ.വി.പ്രസീജ് കുമാർ ഉദ്ഘാടനം ചെയ്തു.എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ ടി.ജെ.അരുൺ മുഖ്യാതിഥിയായി.വി.സി ജഗത് പ്യാരി, പോള ചന്ദ്രൻ, എം.പി.സുബ്രഹ്‌മണ്യൻ, കെ.സിമനോജ് എന്നിവർ പ്രസംഗിച്ചു.