കർഷക പ്രതിഷേധ വാഹന ജാഥ

Wednesday 15 October 2025 9:52 PM IST

കണ്ണൂർ: കേരളത്തിലെ കാർഷിക മേഖലയോട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, വന്യമൃഗ ആക്രമണങ്ങളിൽ നിന്ന് കർഷകരെ സംരക്ഷിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് കർഷക കോൺഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ 18ന് കർഷക പ്രതിഷേധ വാഹന ജാഥ നടത്തും. രാവിലെ ഒൻപതിന് ചെറുപുഴയിൽ നിന്നാരംഭിക്കുന്ന ജാഥ വൈകീട്ട് അഞ്ചിന് ഇരിട്ടിയിൽ സമാപിക്കും.ജാഥാ കോ-ഓർഡിനേറ്റർ എ.കെ തോമസിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യും. തേർത്തല്ലി, ആലക്കോട്, കരുവഞ്ചാൽ, നടുവിൽ, ചെമ്പന്തൊട്ടി, പയ്യാവൂർ, ഉളിക്കൽ എന്നിവിടങ്ങളിൽ സ്വീകരണം ഒരുക്കും. സമാപന സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സജീവ് ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.വാർത്താസമ്മേളനത്തിൽ കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് പൂമല, എ.ജെ.തോമസ്, ജോണി മുണ്ടയ്ക്കൽ, ബിജു കെ.സാമുവൽ, എം.വി.ശിവദാസൻ എന്നിവർ പങ്കെടുത്തു.