ആഘോഷ നൃത്തത്തിൽ ചിരഞ്ജീവിയും നയൻതാരയും

Thursday 16 October 2025 6:00 AM IST

മാന ശങ്കരവരപ്രസാദ് ഗാരു പ്രൊമോ സിംഗിൾ

ചി​ര​ഞ്ജീ​വി​-​ ​ന​യ​ൻ​താ​ര​ ​ചി​ത്രം​ ​മാ​ന​ ​ശ​ങ്ക​ര​വ​ര​പ്ര​സാ​ദ് ​ഗ​ാരു​വി​ലെ​ ​മീ​ശാ​ല​ ​പി​ള്ള​ ​എ​ന്ന​ ​ആ​ദ്യ​ ​പ്രൊ​മോ​ ​സിം​ഗി​ൾ​ ​പു​റ​ത്തി​റ​ങ്ങി.​ ​സ്റ്റൈ​ലി​ഷ് ​ലു​ക്കി​ൽ​ ​ആ​ണ് ​ഗാ​ന​രം​ഗ​ത്ത് ​ചി​ര​ഞ്ജീ​വി​യും​ ​ന​യ​ൻ​താ​ര​യും.​ ​ഉ​ദി​ത് ​നാ​രാ​യ​ണ​നും​ ​ശ്വേ​ത​ ​മോ​ഹ​നും​ ​ആ​ല​പി​ച്ച​ ​മെ​ല​ഡി​ ​ഗാ​ന​ത്തി​ന്റെ​ ​വ​രി​ക​ൾ​ ​ഭാ​സ്ക​ര​ ​ഭ​ട്‌​ല​യ​ ​ആ​ണ്.​ ​ഭീം​സ് ​സെ​സി​ ​റോ​ളി​യോ​ ​സം​ഗീ​തം​ ​ഒ​രു​ക്കു​ന്നു. പൊ​ല​ക്കി​ ​വി​ജ​യ് ​ആ​ണ് ​ഡാ​ൻ​സ് ​കൊ​റി​യോ​ഗ്ര​ഫി.​ ​ചി​ര​ഞ്ജീ​വി​യു​ടെ​യും​ ​ന​യ​ൻ​താ​ര​യു​ടെ​യും​ ​ആ​ക​ർ​ഷ​ക​മാ​യ​ ​നൃ​ത്ത​ചു​വ​ടു​ക​ൾ​ ​ഗാ​ന​ത്തെ​ ​സ​മ്പ​ന്ന​മാ​ക്കു​ന്നു. അ​നി​ൽ​ ​ര​വി​പു​ഡി​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്ര​ത്തിന് ​ ​ആ​ല​പ്പു​ഴ​യി​ലും​ ​ചി​ത്രീ​ക​ര​ണം​ ​ഉ​ണ്ടാ​യി​രു​ന്നു. സെ​യ്റ​ ​ന​ര​സിം​ഹ​ ​റെ​ഡ്ഡി,​ ​ഗോ​ഡ് ​ഫാ​ദ​ർ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം​ ​ചി​ര​ഞ്ജീ​വി​യും​ ​ന​യ​ൻ​താ​ര​യും​ ​ഒ​രു​മി​ക്കു​ന്ന​ ​ചി​ത്രം​ ​കൂ​ടി​യാ​ണ്. ഷൈ​ൻ​ ​സ്ക്രീ​ൻ​സ്,​ ​ഗോ​ൾ​ഡ് ​ബോ​ക്സ് ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ് ​എ​ന്നീ​ ​ബാ​ന​റി​ൽ​ ​സാ​ഹു​ ​ഗ​ര​പ​തി​യും​ ​സു​സ്മി​ത​ ​കൊ​നി​ഡേ​ല​യും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​സം​ക്രാ​ന്തി​ക്ക് ​റി​ലീ​സ് ​ചെ​യ്യും. അ​തേ​സ​മ​യം​ ​വ​സി​ഷ്ഠ​യു​ടെ​ ​സം​വി​ധാ​ന​ത്തി​ൽ​ ​ചി​ര​ഞ്ജീ​വി​ ​നാ​യ​ക​നാ​യി​ ​വി​ശ്വം​ഭ​രാ​ ​എ​ന്ന​ ​ചി​ത്ര​വും​ ​അ​ണി​യ​റ​യി​ൽ​ ​ഒ​രു​ങ്ങു​ന്നു​ണ്ട്.​ ​ശ്രീ​കാ​ന്ത് ​ഒ​ഡേ​ല​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ലും​ ​ചി​ര​ഞ്ജീ​വി​ ​ആ​ണ് ​നാ​യ​ക​ൻ.