എനിക്ക് 41 വയസ്, പിറന്നാൾ ദിനം പങ്കുവച്ച് ദിവ്യ എസ്.അയ്യർ

Thursday 16 October 2025 4:12 AM IST

തിരുവനന്തപുരം: പിറന്നാൾദിനം പ്രായം പറയാൻ പാടില്ലെന്ന് മുതിർന്നവർ പറഞ്ഞിട്ടുണ്ട്. പക്ഷെ എനിക്ക് 41 വയസ് തുടങ്ങുകയാണ്. തന്റെ പിറന്നാൾദിനം പങ്കുവച്ചുകൊണ്ട് 48-ാമത് സൂര്യാഫെസ്റ്റിവലിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ നടന്ന പഞ്ചരത്ന പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ദിവ്യ.എസ്.അയ്യർ. പ്രായം മറയ്ക്കുന്നത് കൊണ്ട് പ്രായം മറക്കുന്നില്ല എന്നുള്ളത് ശ്രദ്ധിക്കണമെന്നാണ് ജീവിതം എന്നെ പഠിപ്പിച്ചിട്ടുള്ളത്. തന്റെ നരകാണുമ്പോൾ പലപ്പോഴും പലരും ചോദിക്കാറുണ്ട് പ്രായമായത് കൊണ്ടല്ലല്ലോ എന്ന്. ചെറുപ്പത്തിൽ നരച്ചതെന്നാണ് എല്ലാവർക്കും വിശ്വസിക്കാൻ ഇഷ്ടം. പ്രായമാകുന്നത് ഒരു പ്രശ്നമല്ലെന്ന് പറഞ്ഞു കൊടുക്കേണ്ട കാലഘട്ടമാണ് നമുക്കിടയിലുള്ളത്. യൗവനം പ്രകൃതിയുടെ സമ്മാനമാണ്. പക്ഷെ വാർദ്ധക്ക്യമെന്നത് കലയാണ്. ഇപ്പോഴത്തെ തലമുറ ഏജ് ഷെയ്മിംഗ് വളരെ ലാഗവത്തോടെ എടുക്കുന്ന കാലഘട്ടം കൂടിയാണിത്.എന്തുകൊണ്ടാണ് പ്രായത്തിൽ മാത്രം വിവേചനം കാണിക്കുന്നതെന്നറിയില്ലെന്നും ദിവ്യ എസ്.അയ്യർ പറഞ്ഞു.