എൻ.ഡി.എസ് ക്രിക്കറ്റ് ടൂർണമെന്റ്
Thursday 16 October 2025 12:15 AM IST
തൃശൂർ: എൻ.ഡി.എസ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പത്താമത് എൻ.ഡി.എസ് ക്രിക്കറ്റ് ടൂർണമെന്റ് ഈ മാസം 17 മുതൽ 26 വരെ ആത്രേയ ക്രിക്കറ്റ് അക്കാഡമിയിൽ ടർഫ് വിക്കറ്റിൽ സംഘടിപ്പിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. തൃശൂർ ശ്രീ കേരളവർമ്മ കോളേജ് പ്രിൻസിപ്പൽ എൻ.ഡി.സുബ്രഹ്മണ്യന്റെ സ്മരണാർത്ഥം നടത്തുന്ന ടൂർണമെന്റിൽ 16 ടീമുകളാണ് മത്സരിക്കുക. വിജയികൾക്ക് എൻ.ഡി.എസ് എവറോളിംഗ് സിൽവർ ട്രോഫിയും റണ്ണേഴ്‌സ് അപ്പിന് നരേന്ദ്രൻ ആൻഡ് വിനോദ് മെമ്മോറിയൽ ട്രോഫിയും ലഭിക്കും. പ്രസിഡന്റ് വി.രാജേന്ദ്രൻ, ട്രഷറർ കെ.പി.നാരായണൻകുട്ടി, ടീം കോർഡിനേറ്റർ കെ.എസ്.രാമദാസ്, ജനറൽ കൺവീനർ മദനഗോപാൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.