'ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും'
Thursday 16 October 2025 12:16 AM IST
തൃശൂർ: മദ്യവിമോചന മഹാസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ കേരളത്തെ ലഹരിവസ്തുക്കളുടെ കൂത്തരങ്ങാക്കി മാറ്റിയെന്നാരോപിച്ച് സംസ്ഥാന സർക്കാരിനെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് ഇ.എ.ജോസഫ്, ജനറൽ സെക്രട്ടറി കെ.എ.മഞ്ജുഷ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മദ്യത്തേക്കാൾ അപകടം മറ്റ് ലഹരി വസ്തുക്കൾക്കാണെന്ന് ജനത്തെ തെറ്റിദ്ധരിപ്പിക്കാനായാണ് സർക്കാർ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികൾ ആരംഭിച്ചതെന്ന് ഇവർ പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിന് ജവഹർ ബാലഭവനിലാണ് പരിപാടി. മുൻ എം.പി കെ.മുരളീധരൻ ഉദ്ഘാടനം നിർവഹിക്കും. സ്വാമി നന്ദാത്മജാനന്ദ, ജനാബ് അബൂബക്കർ ഫൈസി, ഡോ. ദേവസി പന്തല്ലൂക്കാരൻ എന്നിവർ അനുഗ്രഹ പ്രഭാഷണം നിർവഹിക്കും.