പ്രബന്ധ മത്സരത്തിൽ ഒന്നാം സ്ഥാനം
Thursday 16 October 2025 12:17 AM IST
തൃശൂർ: പ്രൊഫ. വി.അരവിന്ദാക്ഷൻ ഫൗണ്ടേഷനും തൃശൂർ പി.ജി സെന്ററും ചേർന്ന് രാഷ്ട്രീയമാറ്റങ്ങളും നവസമൂഹമാധ്യമങ്ങളും എന്ന വിഷയത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ പ്രബന്ധ മത്സരത്തിൽ മടപ്പിള്ളി ഗവ. കോളേജിലെ ബി.എസ്.സി ഒന്നാംവർഷ വിദ്യാർത്ഥി ആർ.കൃഷ്‌ണേന്ദു ഒന്നാംസ്ഥാനം കരസ്ഥമാക്കി. ടി.അക്ഷയകുമാർ (പനമ്പിള്ളി മെമ്മോറിയൽ ഗവ. കോളേജ്, ചാലക്കുടി) രണ്ടാംസ്ഥാനത്തിനും അനുപ്രിയ ജോജോ (എൻ.എസ്.എസ് ട്രെയ്‌നിംഗ് കോളേജ്, ചങ്ങനാശ്ശേരി) മൂന്നാംസ്ഥാനത്തിനും അർഹരായി. വിജയികൾക്ക് യഥാക്രമം 5000, 3000, 2000 രൂപ വീതം ക്യാഷ് അവാർഡും സാക്ഷ്യപത്രവും നൽകും. 18ന് വൈകിട്ട് 4.30ന് തൃശൂർ സാഹിത്യ അക്കാഡമി ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ സമ്മാനങ്ങൾ നൽകും.