ഇരുമ്പ് പൈപ്പുകൾ വീണ് അപകടം; ഒരാൾക്ക് പരിക്ക്
Thursday 16 October 2025 3:17 AM IST
കഴക്കൂട്ടം: ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്നും ഇരുമ്പ് പൈപ്പുകൾ വീണ് അപകടം. ഇന്നലെ വൈകിട്ട് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് പിറകുവശത്തായിരുന്നു സംഭവം. അപകടത്തിൽ കാറിന് കേടുപാട് സംഭവിക്കുകയും സ്‌കൂട്ടറിലെത്തിയ യുവതിക്ക് പരിക്കേൽക്കുകയും ചെയ്‌തു.
ലോറിയിൽ കെട്ടാതെ കൊണ്ടുപോയ ഇരുമ്പ് പൈപ്പുകൾ കയറ്റം കയറിയപ്പോൾ കാറിന് പുറത്തേക്ക് വീഴുകയായിരുന്നു. പൈപ്പുകൾ വരുന്നത് കണ്ട് കാർ പിന്നിലേക്ക് എടുത്തപ്പോൾ സ്‌കൂട്ടറിൽ ഇടിച്ചാണ് യുവതിക്ക് പരിക്കേറ്റത്. കഴക്കൂട്ടം പൊലീസ് കേസെടുത്തു.