ഭക്ഷണം ഇല്ലാതെ ആദ്യദിനം
Wednesday 15 October 2025 11:31 PM IST
ആലപ്പുഴ: കായിക മേളയുടെ ആദ്യദിനം കായിക താരങ്ങൾക്ക് ഭക്ഷണം ഒരുക്കാതെ സംഘാടക സമിതി. വെയിലത്തു മത്സരിച്ചു തളർന്ന പ്രതിഭകൾ കിലോമീറ്ററുകൾ സഞ്ചരിച്ചും അദ്ധ്യാപകർ എത്തിച്ചു നൽകിയുമാണ് ആദ്യ ദിനം ഭക്ഷണം കഴിച്ചത്. സാധാരണ ജില്ലാ കായികമേകൾക്ക് ഇറച്ചിയും പച്ചക്കറികളും അടങ്ങിയ ഭക്ഷണം വിളമ്പാറുണ്ട്. ഫണ്ടിന്റ അപര്യാപ്തതയാണ് ഭക്ഷണം ഒരുക്കാൻ കഴിയാത്തതിന്റെ കാരണം. ഇന്നുമുതൽ ഭക്ഷണം ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.