ലോഗ് ജമ്പിൽ വീണ്ടും ശ്രുതി
Wednesday 15 October 2025 11:32 PM IST
ആലപ്പുഴ: ജില്ലാ സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ ലോംഗ് ജമ്പിൽ സ്വർണം വിട്ടുകൊടുക്കാതെ
ശ്രുതി രാധാകൃഷ്ണൻ. കഴിഞ്ഞ വർഷവും ലോംഗ് ജമ്പിൽ ചേർത്തല എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസിലെ പ്ലസ്ടു കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിനിയാൽ ശ്രുതിയാണ് സ്വർണം സ്വന്തമാക്കിയത്. .
5.05 മീറ്റർ ദൂരം ചാടിയാണ് ഇത്തവണ ഒന്നാമതെത്തിയത്. രണ്ടാം ക്ലാസ് മുതൽ കായിക പരിശീലനം നടത്തുന്നുണ്ട്. കായികാദ്ധ്യാപകരായ നിഖിലിന്റെയും സാംജിയുടെയും ശിക്ഷണത്തിലാണ് പരിശീലനം. ചാരമംഗലം എസ്.എൻ പുരം ശ്രീജ നിവാസിൽ രാധാകൃഷ്ണന്റെയും ശ്രീജയുടെയും മകളാണ്.