മാറ്റിവച്ച മത്സരങ്ങൾ ഇന്നും 18നും നടക്കും
Wednesday 15 October 2025 11:35 PM IST
ആലപ്പുഴ: സമയ ക്രമീകരണത്തിലെ പ്രശ്നങ്ങൾ മൂലം ഇന്നലെ മാറ്റി വച്ച മത്സരങ്ങൾ ഇന്നും 18നുമായി നടക്കും. ജൂനിയർ, സീനിയർ പെൺകുട്ടികളുടെ ജാവലിൻ ത്രോ മത്സരം രാവിലെ 8.30നും പെൺകുട്ടികളുടെ ഡിസ്‌കസ് ത്രോ ജൂനിയർ സീനിയർ മത്സരം ഉച്ചക്ക് 12നും മദർതെരേസ എച്ച്.എസ്.എസിൽ നടക്കും. 18ന് രാവിലെ 7.30ന് മുഹമ്മ മദർ തെരേസ എച്ച്.എസ്.എസിൽ സീനിയർ ആൺകുട്ടികളുടെ ഡിസ്കസ് ത്രോ, ജൂനിയർ, സീനിയർ ആൺകുട്ടികളുടെ ജാവ്ലിൻ ത്രോ, ഖോഖോ, ഹാൻബോൾ മത്സരങ്ങൾ നടക്കും.