ക്രൈസ്തവരെ മോദി സർക്കാർ സംരക്ഷിക്കും: തുഷാർ വെള്ളാപ്പള്ളി

Thursday 16 October 2025 1:08 AM IST

കൊ​ച്ചി.​പ​ള്ളു​രു​ത്തി​ ​സെ​ന്റ് ​റീ​ത്താ​സ് ​സ്കൂ​ളി​ലെ​ ​ഹി​ജാ​ബ് ​വി​വാ​ദ​ത്തി​ന് ​പി​ന്നി​ൽ​ ​മ​ത​വ​ർ​ഗീ​യ​വാ​ദി​ക​ളു​ടെ​ ​ആ​സൂ​ത്രി​ത​മാ​യ​ ​ശ്ര​മ​മാ​ണെ​ന്ന് ​ബി.​ഡി.​ജെ.​എ​സ് ​അ​ദ്ധ്യ​ക്ഷ​നും​ ​എ​ൻ.​ഡി.​​എ​ ​കൺവീനറു​മാ​യ​ ​തു​ഷാ​ർ​ ​വെ​ള്ളാ​പ്പ​ള്ളി​ ​പ​റ​ഞ്ഞു.​മോ​ദി​ ​സ​ർ​ക്കാർ ക്രൈ​സ്ത​വ​ർ​ക്കും,​അ​വ​രു​ടെ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും​ ​സം​ര​ക്ഷ​ണം​ ​ന​ൽ​കു​മെ​ന്നും​ ​അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്കൂ​ളി​ലെ​ ​പെ​രു​മാ​റ്റ​ച്ച​ട്ട​വും​ ​യൂ​ണി​ഫോം​ ​വ്യ​വ​സ്ഥ​ക​ളും​ ​പാ​ലി​ക്കാ​ൻ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ബാ​ദ്ധ്യ​ത​യു​ണ്ട്.​ ​കേ​ര​ള​ ​ഹൈ​ക്കോ​ട​തി​ ​വി​ധി​ക​ളും​ ​സ്കൂ​ളു​ക​ൾ​ക്ക് ​അ​നു​കൂ​ല​മാ​ണ്.​ ​മ​തം​ ​പ​റ​യു​ന്ന​ ​വേ​ഷം​ ​നി​ർ​ബ​ന്ധ​മാ​ണെ​ങ്കി​ൽ​ ​അ​ത​നു​വ​ദി​ക്കു​ന്ന​ ​സ്കൂ​ളി​ലേ​ക്ക് ​പോ​ക​ണം.​ ​നി​ര​വ​ധി​ ​മു​സ്ലിം​ ​കു​ട്ടി​ക​ൾ​ ​ഹി​ജാ​ബ് ​ധ​രി​ക്കാ​തെ​ ​പ​ഠി​ക്കു​ന്ന,​ ​ക​ന്യാ​സ്ത്രീ​ക​ൾ​ ​ന​ട​ത്തു​ന്ന​ ​സെ​ന്റ് ​റീ​ത്താ​സി​നെ​ ​തീ​വ്ര​വാ​ദ​ ​സം​ഘ​ട​ന​ക​ൾ​ ​ല​ക്ഷ്യം​ ​വ​ച്ച​ത് ​വെ​റു​തേ​യ​ല്ല.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​മൂ​വാ​റ്റു​പു​ഴ​യി​ലെ​ ​ക​ന്യാ​സ്ത്രീ​ക​ൾ​ ​ന​ട​ത്തു​ന്ന​ ​സ്കൂ​ളി​ൽ​ ​നി​സ്കാ​ര​ ​മു​റി​ ​വേ​ണ​മെ​ന്ന് ​വാ​ശി​ ​പി​ടി​ച്ച​ ​ര​ണ്ട് ​വി​ദ്യാ​ർ​ത്ഥി​നി​ക​ൾ​ക്ക് ​പി​ന്നി​ലും​ ​ഇ​തേ​ ​കൂ​ട്ട​രാ​ണ്.​ ​ഇ​വ​രാ​ണ് ​സ്കൂ​ളു​ക​ളി​ൽ​ ​സ്കൂ​ബാ​ ​ഡാ​ൻ​സി​നെ​തി​രെ​യും​ ​രം​ഗ​ത്തു​വ​ന്ന​ത്.​ ​കേ​ര​ള​ത്തി​ൽ​ ​താ​ലി​ബാ​നി​സം​ ​ന​ട​പ്പാ​ക്കാ​നാ​ണ് ​ഇ​വ​ർ​ ​ശ്ര​മി​ക്കു​ന്ന​ത്.​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​ഇ​തി​ന് ​കു​ട​ ​പി​ടി​ക്കു​ന്ന​ത് ​ശ​രി​യ​ല്ല. മ​ത​നി​ര​പേ​ക്ഷ​ത​യും,​മ​തേ​ത​ര​ത്വ​വും​ ​ഉ​യ​ർ​ത്തി​ ​പി​ടി​ക്കു​ന്ന​ ​കേ​ര​ളീ​യ​ ​സ​മൂ​ഹ​ത്തിൽ​ ​വെ​റു​പ്പി​ന്റെ​ ​ചി​ന്താ​ധാ​ര​ ​പ​ട​ർ​ത്തു​വാ​നും​ ​അ​തു​വ​ഴി​ ​മ​ത​വി​ഷ​ലി​പ്ത​മാ​യ​ ​രാ​ഷ്ട്രം​ ​സ്ഥാ​പി​ക്കു​വാ​നും​ ​ശ്രമിക്കുന്ന ഗൂ​ഢ​ ​ശ​ക്തി​ക​ളാ​ണ്​ ​പ​ള്ളു​രു​ത്തി​യി​ലെ​ ​പ​ള്ളി​ക്കൂ​ട​ത്തി​ൽ​ ​ക​ട​ന്നു​ ​ക​യ​റി​യ​ത്.​ ​ഒ​രു​ ​മ​തേ​ത​ര​ ​ജ​നാ​ധി​പ​ത്യ​ ​നാ​ട്ടി​ൽ​ ​മ​ത​ ​ശാ​ഠ്യ​ങ്ങ​ൾ​കൊ​ണ്ട് ​ജ​ന​ത്തെ​ ​ശ​ല്യ​പ്പെ​ടു​ത്തു​ന്ന​വ​രെ​ ​അ​ക​റ്റി​ ​നി​റു​ത്ത​ണം.​ ​ബാ​ല്യം​ ​മു​ത​ലേ​ ​കു​ഞ്ഞു​ങ്ങ​ളി​ൽ​ ​തീ​വ്ര​ ​മ​ത​വി​കാ​രം​ ​കു​ത്തി​ ​നി​റ​യ്ക്കു​ന്ന​ ​ഇ​ത്ത​രം​ ​ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​യ​ ​പ്ര​ക​ട​ന​ങ്ങ​ൾ​ ​നി​യ​ന്ത്രി​ക്കാ​ൻ ഭ​ര​ണ​കൂ​ട​ങ്ങ​ളും ​നീ​തി​ന്യാ​യ​ ​വ്യ​വ​സ്ഥ​ക​ളും ​ജാ​ഗ്ര​ത​ ​പു​ല​ർ​ത്ത​ണ​മെ​ന്നും​ ​തു​ഷാ​ർ​ ​വെ​ള്ളാ​പ്പ​ള്ളി​ ​പ്ര​സ്താ​വി​ച്ചു.