ഹിജാബ് പ്രശ്നം അവസാനിപ്പിക്കണം: മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: പളളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ ശിരോവസ്ത്രം ധരിച്ച കുട്ടിയെ ക്ലാസിൽ ഇരുത്തിയില്ലെന്ന സംഭവത്തിൽ സ്‌കൂൾ തലത്തിൽ സമവായമുണ്ടെങ്കിൽ നല്ലതാണെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രക്ഷിതാവ് പഴയ നിലപാടിൽ നിന്ന് മാറിയിട്ടുണ്ട്. രക്ഷിതാവിന് പ്രശ്നമില്ലെന്നാണ് അറിയുന്നത്. കുട്ടിയെ ക്ലാസിൽ ഇരുത്തിയില്ലെന്ന് പരാതിയിൽ വിദ്യാഭ്യാസ ഉപഡയറക്ടർ അന്വേഷിക്കുകയും റിപ്പോർട്ട് നൽകുകയും ചെയ്തു. കുട്ടിയെ ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ പുറത്തു നിർത്താനുള്ള തീരുമാനം ചട്ടവിരുദ്ധമാണെന്ന് റിപ്പോർട്ട്
ഇതിന്റെ പശ്ചാത്തലത്തിൽ മാനേജ്‌മെന്റിന്റെ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
വർഗീയ വേർതിരിവുണ്ടാക്കാൻ ചില വിഭാഗങ്ങൾ ശ്രമിക്കുന്നുണ്ട്. സർക്കാരിന്റെ നിലപാട് വ്യക്തമാണ്.ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങളും കോടതി വിധികളും മുൻനിർത്തിയാണ് മുന്നോട്ടു പോകേണ്ടത്. മാനേജ്‌മെന്റ് താല്‌പര്യം നടപ്പിലാക്കുന്ന പി.ടി.എയാണ് സ്‌കൂളിൽ ഇപ്പോഴുള്ളത്.അത് മാറണം. കുട്ടിയുടെ അവകാശം നിഷേധിക്കാൻ അനുവദിക്കാനാകില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
.