ഇതൊരു നോർത്തേൺ അപാരത

Thursday 16 October 2025 2:13 AM IST

തിരുവനന്തപുരം: റവന്യൂ ജില്ലാ കായിക മേളയുടെ രണ്ടാം ദിവസത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ ഒമ്പതു സ്വർണവും ആറു വെള്ളിയും ഒമ്പതു വെങ്കലവും ഉൾപ്പെടെ 87 പോയിന്റുമായി പട്ടികയിൽ തിരുവനന്തപുരം നോർത്ത് ഒന്നാമത്.

ഏഴു സ്വർണവും ആറു വെള്ളിയും ഒമ്പത് വെങ്കലവും ഉൾപ്പെടെ 72 പോയിന്റ് നേടിയ നെയ്യാറ്റിൻകരയാണ് തൊട്ടുപിന്നിൽ. മൂന്നാം സ്ഥാനത്തുള്ള കിളിമാനൂരിന് നാലു സ്വർണവും രണ്ട് വെള്ളിയും നാലു വെങ്കലവും ഉൾപ്പെടെ 41 പോയിന്റാണുള്ളത്. സ്‌കൂൾ വിഭാഗത്തിൽ ആദ്യദിനം കാഞ്ഞിരംകുളം പി.കെ.എസ്.എച്ച്.എസ്.എസിന്റെ ആധിപത്യമായിരുന്നെങ്കിൽ ഇന്നലെ അരുമാനൂർ എം.വി.എച്ച്.എസ്എസിന്റെ മുന്നേറ്റത്തിനാണ് ശ്രീപാദം സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

നാലു സ്വർണവും രണ്ടു വെള്ളിയും മൂന്നു വെങ്കലവുമായി 29 പോയിന്റുമായി നെയ്യാറ്റിൻകര സബ് ജില്ലയിലെ അരുമാനൂർ എം.വി.എച്ച്.എസ്.എസ് പോയിന്റ് പട്ടികയിൽ ഒന്നാമത് നില്ക്കുന്നു. രണ്ടാം സ്ഥാനത്തുള്ള പേരൂർക്കട ജി.ജി.എച്ച്.എസ്.എസിനു സമ്പാദ്യം മൂന്നു സ്വർണവും രണ്ടു വെള്ളിയും രണ്ടു വെങ്കലവും ഉൾപ്പെടെ 23 പോയിന്റുകളാണ്. ആദ്യ ദിനം പോയിന്റു പട്ടികയിൽ ഒന്നാമതുണ്ടായിരുന്ന കാഞ്ഞിരംകുളമാണ് രണ്ടാംദിനം മൂന്നാം സ്ഥാനത്തുള്ളത്. രണ്ടു സ്വർണവും രണ്ടു വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ 17 പോയിന്റാണ് കാഞ്ഞിരംകുളത്തിനുള്ളത്. സമാപന ദിവസമായ ഇന്ന് മത്സരം തുടങ്ങുന്നത് ക്രോസ് കൺട്രിയോടെയാണ്.സീനിയർ, ജൂണിയർ വിഭാഗങ്ങളിലെ 1500 മീറ്റർ, മീറ്റിലെ ആവേശ ഇനങ്ങളിലൊന്നായ 200 മീറ്റർ, ഹാമർ ത്രോ, ട്രിപ്പിൾ ജംപ്, 4400 മീറ്റർ റിലേ ഉൾപ്പെടെ 20 ഫൈനലുകൾക്ക് ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയം വേദിയാകും.

സ്വയം പരിശീലനത്തിലൂടെ

കാർത്തിക് കൃഷ്ണയുടെ മുന്നേറ്റം

വീട്ടുമുറ്റത്തെ പരിശീലനവും സഹോദരന്റെ പിന്തുണയും സംശയനിവാരണത്തിന് യൂട്യൂബും,​ സ്വയം പരിശീലനത്തിലൂടെ, കാർത്തിക് കൃഷ്ണ മുന്നേറുകയാണ്. സീനിയർ ബോയ്സ് ഡിസ്കസ് ത്രോ മത്സരത്തിലാണ് വിതുര ജി.വി.എച്ച്.എസ്.എസ് പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിയായ കാർത്തിക് കൃഷ്ണ സ്വർണം നേടിയത്. കഴിഞ്ഞദിവസം നടന്ന സീനിയർ വിഭാഗം ഷോട്ട്പുട്ട് മത്സരത്തിലും കാർത്തിക് ഒന്നാം സ്ഥാനം നേടിയിരുന്നു. അമച്ച്വർ മീറ്റിൽ ഡിസ്കസ് ത്രോയിലും ഷോട്ട്പുട്ടിലും സംസ്ഥാനതലത്തിലെ വിജയിയാണ്. സ്‌കൂൾ മീറ്റിൽ പങ്കെടുക്കേണ്ടതിനാൽ ഒഡീഷയിൽ നടക്കുന്ന ദേശീയ അമച്ച്വർ മീറ്റ് ഒഴിവാക്കി. പൊതു വിദ്യാലയത്തിൽ പഠിക്കുന്ന കാർത്തിക്കിന് വിദഗ്ദ്ധ പരിശീലനം നേടാനുള്ള അവസരം കുറവായിരുന്നു. ജില്ലാ കായികമേളയിലെ മുൻ വർഷത്തെ വിജയി കൂടിയായ ഹൃതിക്കാണ് സഹായി.

ഇ​വ​ൻ​ ​എ​ൻ​ ​ന​ൻ​പൻ

സു​ഹൃ​ത്താ​യ​ ​മൂ​സ​യോ​ട് ​പൊ​രു​തി​ത്തോ​റ്റെ​ങ്കി​ലും​ ​അ​ടു​ത്ത​വ​ർ​ഷം​ ​അ​മേ​രി​ക്ക​യി​ൽ​ ​ന​ട​ക്കു​ന്ന​ ​ലോ​ക​ ​ജൂ​നി​യ​ർ​ ​ചാ​മ്പ്യ​ൻ​ഷി​പ്പാ​ണ് ​മു​ഹ​മ്മ​ദ് ​അ​ഷ്ഫാ​ക്കി​ന്റെ​ ​ല​ക്ഷ്യം.​ 400​ ​മീ​റ്റ​ർ​ ​ഹ​ഡി​ൽ​സി​ലാ​ണ് ​അ​ന്താ​രാ​ഷ്ട്ര​ ​ട്രാ​ക്കി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​പ്ര​തീ​ക്ഷ​യാ​യി​ ​കു​തി​ക്കാ​ൻ​ ​ത​യ്യാ​റെ​ടു​ക്കു​ന്ന​ ​അ​ഷ്ഫാ​ക്കി​നെ​ ​മു​ഹ​മ്മ​ദ് ​മൂ​സ​ ​പി​ന്നി​ലാ​ക്കി​യ​ത്.​ ​ജി.​വി​ ​രാ​ജ​ ​സ്‌​പോ​ർ​ട്സ് ​സ്‌​കൂ​ളി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ​ഇ​രു​വ​രും.​ ​വാ​ശി​യേ​റി​യ​ ​മ​ത്സ​ര​ത്തി​ൽ​ ​മൂ​സ​ 54.6​ ​സെ​ക്ക​ൻ​ഡി​ൽ​ ​ഫി​നി​ഷ് ​ചെ​യ്‌​ത​പ്പോ​ൾ​ ​അ​ഷ്ഫാ​ക് 54.8​ ​സെ​ക്ക​ൻ​ഡി​ൽ​ ​പി​ന്നാ​ലെ​യെ​ത്തി. ക​ഴി​ഞ്ഞ​ ​മാ​സം​ ​ഒ​ഡി​ഷ​യി​ൽ​ ​ന​ട​ന്ന​ ​ദേ​ശീ​യ​ ​ജൂ​നി​യ​ർ​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ​ ​സ്വ​‌​ർ​ണ​നേ​ട്ട​മാ​ണ് ​അ​ഷ്ഫാ​ക്കി​ന് ​അ​ന്താ​രാ​ഷ്ട്ര​ ​ത​ല​ത്തി​ലേ​ക്ക് ​വ​ഴി​തു​റ​ന്ന​ത്.​ ​ലോ​ക​ ​ജൂ​നി​യ​ർ​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ​ ​യോ​ഗ്യ​താ​ ​മാ​ന​ദ​ണ്ഡം​ 400​ ​മീ​റ്റ​റി​ൽ​ 47​ ​സെ​ക്ക​ൻ​ഡാ​ണ്.​ ​ദേ​ശീ​യ​ ​മീ​റ്റി​ൽ​ ​അ​ഷ്ഫാ​ക് ​ഈ​ ​ക​ട​മ്പ​ ​നി​ഷ്പ്ര​യാ​സം​ ​മ​റി​ക​ട​ന്നു.​ ​സ്‌​കൂ​ൾ,​​​നാ​ഷ​ണ​ൽ​ ​മീ​റ്റു​ക​ളി​ൽ​ ​നാ​ല് ​സ്വ​ർ​ണ​വും​ ​ര​ണ്ട് ​വെ​ള്ളി​യും​ ​നേ​ടി.​ ​ലോ​ക​ ​അ​ത്‌​ല​റ്റി​ക്സ് ​വേ​ദി​യി​ൽ​ ​രാ​ജ്യ​ത്തി​ന്റെ​ ​അ​ഭി​മാ​ന​മു​യ​ർ​ത്താ​നു​ള്ള​ ​തീ​വ്ര​ ​ശ്ര​മ​ത്തി​ലാ​ണ് ​ഈ​ ​താ​രം.​ ​തൃ​ശൂ​ർ​ ​പെ​രി​ഞ്ഞ​നം​ ​ച​ക്ക​ര​പ്പാ​ടം​ ​മ​ഠ​ത്തി​പ്പ​റ​മ്പി​ൽ​ ​അ​ഷ്റ​ഫി​ന്റെ​യും​ ​ജ​സീ​ന​യു​ടെ​യും​ ​മ​ക​നാ​ണ്.

അ​മ്മ​ ​സ്വി​മ്മർ,​ മ​ക​ൾ​ ​വാ​ക്കർ

അ​മ്മ​ ​നീ​ന്ത​ലി​ൽ​ ​ക​ഴി​വ് ​തെ​ളി​യി​ച്ച​പ്പോ​ൾ​ ​മ​ക​ൾ​ ​സ്വ​ർ​ണം​ ​നേ​ടി​യ​ത് ​ന​ട​ത്ത​ ​മ​ത്സ​ര​ത്തി​ലാ​ണ്.​ 3000​ ​മീ​റ്റ​ർ​ ​ന​ട​ത്ത​ത്തി​ൽ​ ​സ്വ​ർ​ണം​ ​നേ​ടി​യ​ ​പേ​രൂ​ർ​ക്ക​ട​ ​ഗ​വ.​എ​ച്ച്.​എ​സ്.​എ​സി​ലെ​ ​പ്ള​സ് ​ടു​ ​കൊ​മേ​ഴ്സ് ​വി​ദ്യാ​ർ​ത്ഥി​ ​ഗൗ​ത​മി​ ​കൃ​ഷ്ണ​യ്ക്ക് ​പ്ര​ചോ​ദ​നം​ ​നീ​ന്ത​ൽ​ ​ചാ​മ്പ്യ​നാ​യ​ ​മാ​താ​വ് ​ജി​ഷാ​റാ​ണി​യാ​ണ്. 1992​ ​ഗോ​വ​യി​ൽ​ ​ന​ട​ന്ന​ ​ദേ​ശീ​യ​ ​മ​ത്സ​ര​ത്തി​ൽ​ ​നീ​ന്ത​ലി​ൽ​ ​ജി​ഷാ​റാ​ണി​ ​സ്വ​ർ​ണം​ ​നേ​ടി​യി​രു​ന്നു.​ ​നീ​ന്ത​ൽ​ ​തി​ര​ഞ്ഞെ​ടു​ത്ത​ ​ഗൗ​ത​മി​കൃ​ഷ്ണ​ ​പി​ന്നീ​ടാ​ണ് ​ന​ട​ത്ത​ത്തി​ൽ​ ​ശ്ര​ദ്ധ​ ​കേ​ന്ദ്രീ​ക​രി​ച്ച​ത്.​ ​നി​ല​വി​ൽ​ ​വ​ർ​ക്ക​ല​ ​എം.​ജി.​എം​ ​സ്കൂ​ളി​ലെ​ ​നീ​ന്ത​ൽ​ ​അ​ദ്ധ്യാ​പി​ക​യാ​യ​ ​ജി​ഷ​ ​നീ​ന്ത​ൽ​ ​അ​ക്കാ​ഡ​മി​ ​തു​ട​ങ്ങി​ ​കു​ട്ടി​ക​ളെ​ ​പ​രി​ശീ​ലി​പ്പി​ക്കാ​നു​ള്ള​ ​ത​യ്യാ​റെ​ടു​പ്പി​ലാ​ണ്.​ ​നെ​ടു​മ​ങ്ങാ​ട് ​കൊ​ല്ലം​ങ്കാ​വ് ​സ്വ​ദേ​ശി​യാ​ണ്. സീ​നി​യ​ർ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ര​ണ്ടാം​ ​സ്ഥാ​നം​ ​നേ​ടി​യ​ത് ​ഇ​തേ​ ​സ്കൂ​ളി​ലെ​ ​പ്ള​സ് ​ടു​ ​വി​ദ്യാ​ർ​ത്ഥി​നി​ ​അ​ക്ഷ​ര​ ​എ​സ്.​പ്ര​ശാ​ന്താ​ണ്.​ ​ജൂ​നി​യ​ർ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഇ​തേ​ ​ഇ​ന​ത്തി​ൽ​ ​ഈ​ ​സ്‌​കൂ​ളി​ലെ​ ​ആ​ദി​ഷ.​ജെ​ ​സ്വ​ർ​ണം​ ​നേ​ടി.

അ​ശ്വി​നി​ ​എ​റി​ഞ്ഞി​ട്ട​ത് ഡ​ബി​ൾ​ ​സ്വ​ർ​ണം

ജാ​വ​ലി​ൻ​ ​ത്രോ​യി​ലും​ ​ഡി​സ്‌​ക​സ് ​ത്രോ​യി​ലും​ ​സീ​നി​യ​ർ​ ​പെ​ൺ​കു​ട്ടി​ക​ളു​ടെ​ ​വി​ഭാ​ഗ​ത്തി​ൽ​ ​അ​രു​മാ​നൂ​ർ​ ​എം.​വി.​എ​ച്ച്.​എ​സ്.​എ​സി​ലെ​ ​പ്ല​സ് ​ടു​ ​കൊ​മേ​ഴ്സ് ​വി​ദ്യാ​ർ​ത്ഥി​ ​എ​സ്.​അ​ശ്വി​നി​ ​ഇ​ത്ത​വ​ണ​ ​എ​റി​ഞ്ഞി​ട്ട​ത് ​ഇ​ര​ട്ട​ ​സ്വ​ർ​ണം.​ ​ഡി​സ്‌​ക​സ് ​ത്രോ​യി​ൽ​ 27.84​ ​മീ​റ്റ​റും​ ​ജാ​വ​ലി​ൻ​ ​ത്രോ​യി​ൽ​ 25.98​ ​മീ​റ്റ​ർ​ ​എ​റി​ഞ്ഞു​മാ​ണ് ​നേ​ട്ടം. ക​ഴി​ഞ്ഞ​ ​ത​വ​ണ​ ​കാ​ര്യ​വ​ട്ടം​ ​എ​ൽ.​എ​ൻ.​സി.​പി.​ഇ​ ​ഗ്രൗ​ണ്ടി​ൽ​ ​ജൂ​നി​യ​ർ​ ​പെ​ൺ​കു​ട്ടി​ക​ളു​ടെ​ ​വി​ഭാ​ഗ​ത്തി​ൽ​ ​മ​ത്സ​രി​ക്കു​മ്പോ​ൾ​ ​ഗ്രൗ​ണ്ടി​ൽ​ ​തെ​ന്നി​വീ​ണ് ​പ​രി​ക്കേ​റ്റി​രു​ന്നു.​ ​അ​ശ്വ​നി​ക്ക് ​ആ​ർ​മി​യി​ൽ​ ​ചേ​രാ​നാ​ണ് ​ആ​ഗ്ര​ഹം.​ ​സ​ഹോ​ദ​ര​ൻ​ ​അ​ശ്വി​ൻ​ ​ജി​ല്ലാ​ ​ഫു​ട്‌​ബാ​ൾ​ ​ടീം​ ​അം​ഗ​മാ​ണ്.​ ​അ​ശ്വി​നി​ക്ക് ​ആ​റു​മാ​സം​ ​പ്രാ​യ​മു​ള്ള​പ്പോ​ൾ​ ​അ​ച്ഛ​ൻ​ ​മ​രി​ച്ചു.​ ​അ​ശ്വി​നി​യു​ടെ​ ​വ​ല്യ​മ്മ​ ​ശ​ശി​ക​ല​യും​ ​മ​ക്ക​ൾ​ ​അ​രു​ൺ​ ​രാ​ജും​ ​അ​ശ്വ​തി​ ​രാ​ജു​മാ​ണ് ​പ​ഠി​പ്പി​ക്കു​ന്ന​ത്.

പോ​ൾ​വോ​ൾ​ട്ടി​ന് ​ആ​ളി​ല്ല

ഇ​ത്ത​വ​ണ​ ​ജി​ല്ല​യി​ൽ​ ​നി​ന്ന് ​പോ​ൾ​വോ​ൾ​ട്ട് ​മ​ത്സ​ര​ത്തി​ന് ​സം​സ്ഥാ​ന​ ​ത​ല​ത്തി​ലേ​ക്ക് ​മ​ത്സ​രി​ക്കാ​ൻ​ ​ആ​രു​മി​ല്ല.​ ​പ​രി​ശീ​ല​ക​രു​ടെ​യും​ ​ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും​ ​അ​ഭാ​വ​മാ​ണ് ​ഇ​തി​ന് ​കാ​ര​ണം.