വള്ളസദ്യ കഴിച്ചത് ദേവന് നിവേദിച്ച ശേഷം: മന്ത്രി വാസവൻ

Thursday 16 October 2025 1:15 AM IST

കോട്ടയം: ആറന്മുള അഷ്ടമി രോഹണി വള്ളസദ്യയിൽ താൻ ഒരു ആചാര ലംഘനവും നടത്തിയിട്ടില്ലെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ കേരളകൗമുദിയോട് പറഞ്ഞു. 'മേൽശാന്തി ദേവന് നിവേദിച്ച ശേഷമാണ് താൻ കഴിച്ചത്. എടുത്തു കഴിച്ചതല്ല. പള്ളിയോട സേവാസംഘം ഭാരവാഹികൾ വിളമ്പിത്തന്നതാണ്. മന്ത്രി പി.പ്രസാദ്,​ സി.പി.എം ജില്ല സെക്രട്ടറി രാജു എബ്രഹാം ,​ ജില്ല പഞ്ചായത്തു പ്രസിഡന്റ് ജോർജ്എബ്രഹാം എന്നിവർക്കു പുറമേ ബി.ജെ.പി നേതാക്കളായ എം.വി. കൃഷ്ണകുമാർ,​ വി.കൃഷ്ണകുമാർ അടക്കം നിരവധി പ്രമുഖർ സദ്യ കഴിച്ചിരുന്നു.

'രാവിലെ പത്തരയോടെ ആറന്മുള ക്ഷേത്രത്തിൽ എത്തി. ചടങ്ങു തുടങ്ങാൻ വൈകിയതോടെ അല്പനേരം വിശ്രമിച്ചു. 11 മണിയോടെ കൊടിമരച്ചുവട്ടിൽ എത്തി. 11.5 ന് വിഭവങ്ങൾ വിളമ്പി വള്ളസദ്യ ഉദ്ഘാടനം ചെയ്തു. തുടർന്ന് മേൽ ശാന്തി ശ്രീകോവിലിനുള്ളിൽ സദ്യ നേദിച്ചു.11.20ന് ചടങ്ങുകൾ പൂർത്തിയായി. പള്ളിയോടങ്ങൾ തുഴഞ്ഞെത്തിയ കരക്കാരെ സ്വീകരിച്ചശേഷം 11.45 നാണ് സദ്യയുണ്ണാനിരുന്നത്. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവന്റെയും മറ്റു കമ്മിറ്റിയംഗങ്ങളുടെയും നിർദ്ദേശപ്രകാരമാണ് ഓരോ ചടങ്ങിലും പങ്കെടുത്തത്. ഭഗവാന് നേദിക്കും മുമ്പ് മന്ത്രിക്ക് സദ്യവിളമ്പിയെന്നത് ആഗോള അയ്യപ്പസംഗമ,​ സ്വർണപ്പാളി വിവാദങ്ങൾക്കു ശേഷം സർക്കാരിനെതിരെ മറ്റൊരു വിവാദം ഉണ്ടാക്കാനുള്ള ബി.ജെ.പി സംഘ പരിവാർ ഗൂഢനീക്കമായാണ് കാണുന്നത്. ഒരു ആചാരലംഘനവും നടക്കാത്ത സാഹചര്യത്തിൽ പ്രായശ്ചിത്തം വേണമെന്ന വാദത്തിന് പ്രസക്തിയില്ല. തദ്ദേശ,​നിയമസഭ തിരഞ്ഞെടുപ്പുകൾ അടുത്തതോടെ ഹൈന്ദവ വിശ്വാസികളെ ഇടതു മുന്നണിക്കെതിരെ തിരിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് പുതിയ വിവാദമെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

 ആ​സൂ​ത്രി​ത​മാ​യ​ ​കു​ബു​ദ്ധി

​ആ​റ​ന്മു​ള​ ​പാ​ർ​ത്ഥ​സാ​ര​ഥി​ ​ക്ഷേ​ത്രം​ ​ത​ന്ത്രി​യു​ടെ​ ​ആ​രോ​പ​ണം​ ​ആ​സൂ​ത്രി​ത​മാ​യ​ ​കു​ബു​ദ്ധി​യാ​ണെ​ന്ന് ​മ​ന്ത്രി​ ​വി.​ ​എ​ൻ.​ ​വാ​സ​വ​ൻ​ ​ആ​രോ​പി​ച്ചു. ക​ട​വി​ൽ​ ​പോ​യി​ ​പ​ള്ളി​യോ​ട​ങ്ങ​ളെ​ ​സ്വീ​ക​രി​ച്ച് ​മ​ട​ങ്ങാ​നൊ​രു​ങ്ങു​മ്പോ​ൾ​ ​ച​ട​ങ്ങ് ​പൂ​ർ​ത്തി​യാ​ക​ണ​മെ​ങ്കി​ൽ​ ​ഉ​‍ൗ​ട്ടു​പു​ര​യി​ൽ​ ​പോ​യി​ ​അ​വ​രോ​ടൊ​പ്പം​ ​ഭ​ക്ഷ​ണം​ ​ക​ഴി​ക്ക​ണ​മെ​ന്ന് ​പ​റ​ഞ്ഞ​ത് ​പ​ള്ളി​യോ​ട​ ​സേ​വാ​സം​ഘം​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​വി.​ ​സാം​ബ​ദേ​വ​നാ​ണ്.​ ​അ​ദ്ദേ​ഹ​മാ​ണ് ​ഭ​ക്ഷ​ണം​ ​വി​ള​മ്പി​യ​ത്.

 പ​ള്ളി​യോ​ട​ ​സേ​വാ​സം​ഘ​ത്തി​ന് എ​തി​രെ​ ​ഉ​പ​ദേ​ശ​ക​ ​സ​മി​തി

ആ​റ​ൻ​മു​ള​ ​പാ​ർ​ത്ഥ​സാ​ര​ഥി​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ദേ​വ​ന് ​നേ​ദി​ക്കും​മു​മ്പ് ​മ​ന്ത്രി​ക്ക് ​വ​ള്ള​സ​ദ്യ​ ​വി​ള​മ്പി​യ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ആ​ചാ​ര​ ​ലം​ഘ​ന​ത്തി​ന്റെ​ ​ഉ​ത്ത​ര​വാ​ദി​ക​ൾ​ ​പ​ള്ളി​യോ​ട​ ​സേ​വാ​സം​ഘ​മാ​ണെ​ന്ന് ​ക്ഷേ​ത്രം​ ​ഉ​പ​ദേ​ശ​ക​സ​മി​തി​ ​ആ​രോ​പി​ച്ചു.​ ​ത​ന്ത്രി​ ​നി​ർ​ദ്ദേ​ശി​ച്ച​ ​പ്രാ​യ​ശ്ചി​ത്തം​ ​ചെ​യ്യാ​ൻ​ ​പ​ള്ളി​യോ​ട​ ​സേ​വാ​സം​ഘം​ ​ത​യ്യാ​റാ​ക​ണം.​ ​പ്രാ​യ​ശ്ചി​ത്തം​ ​വൃ​ശ്ചി​കം​ ​ഒ​ന്നി​നു​മു​മ്പ് ​ന​ട​ത്ത​ണം. ക്ഷേ​ത്ര​ത്തി​ൽ​ ​ക​ള​ഭാ​ഭി​ഷേ​ക​ത്തി​നു​ശേ​ഷം​ ​ഉ​ച്ച​പൂ​ജ​യ്ക്ക് ​നി​വേ​ദ്യം​ ​സ​മ​ർ​പ്പി​ക്കു​ന്ന​ത് ​രാ​വി​ലെ​ 11.15​നും​ 11.45​നും​ ​ഇ​ട​യി​ലാ​ണ്.​ ​അ​തി​നു​മു​മ്പ് 10.45​ന് ​വ​ള്ള​സ​ദ്യ​ ​ന​ട​ത്തി​യ​തി​നെ​ ​അ​ന്നു​ത​ന്നെ​ ​ചോ​ദ്യം​ ​ചെ​യ്തി​രു​ന്നു.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ത​ന്ത്രി​ ​പ​ര​മേ​ശ്വ​ര​ൻ​ ​വാ​സു​ദേ​വ​ൻ​ ​ഭ​ട്ട​തി​രി​പ്പാ​ടി​നോ​ട് ​അ​ഭി​പ്രാ​യം​ ​ചോ​ദി​ച്ചി​രു​ന്നു.​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​അ​ഭി​പ്രാ​യം​ ​ചോ​ദി​ച്ചാ​ൽ​ ​മ​റു​പ​ടി​ ​ന​ൽ​കാ​മെ​ന്ന് ​ത​ന്ത്രി​ ​പ​റ​ഞ്ഞു.​ ​സ​മി​തി​യു​ടെ​ ​ക​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​ത​ന്ത്രി​യോ​ട് ​അ​ഭി​പ്രാ​യം​ ​ചോ​ദി​ച്ച​തെ​ന്ന് ​പ്ര​സി​ഡ​ന്റ് ​വി​ജ​യ​ൻ​ ​ന​ട​മം​ഗ​ല​ത്തും​ ​സെ​ക്ര​ട്ട​റി​ ​ശ​ശി​ ​ക​ണ്ണ​ങ്കേ​രി​ലും​ ​പ​റ​ഞ്ഞു.​ ​മു​മ്പും​ ​വി.​ ​ഐ.​പി​ക​ൾ​ക്കു​ ​വേ​ണ്ടി​ ​വ​ള്ള​സ​ദ്യ​ ​നേ​ര​ത്തേ​ ​വി​ള​മ്പി​യി​ട്ടു​ണ്ടെ​ന്നാ​ണ് ​പ​ള്ളി​യോ​ട​ ​സേ​വാ​സം​ഘം​ ​പ്ര​സി​ഡ​ന്റ് ​കെ.​വി.​സാം​ബ​ദേ​വ​ന്റെ​ ​നി​ല​പാ​ട്.

'​'​വ​ള്ള​സ​ദ്യ​ ​ന​ട​ത്തി​ 31​ദി​വ​സം​ ​ക​ഴി​ഞ്ഞ് ​വി​വാ​ദം​ ​ഉ​ണ്ടാ​യ​തി​നു​ ​പി​ന്നി​ൽ​ ​ആ​സൂ​ത്രി​ത​ ​ഗൂ​ഢാ​ലോ​ച​ന​യു​ണ്ട്. -​മ​ന്ത്രി​ ​വി.​എ​ൻ.​ ​വാ​സ​വൻ