ഉപദേശിക്കാനുള്ള യോഗ്യത സജിക്കില്ല : ജി.സുധാകരൻ

Thursday 16 October 2025 1:20 AM IST

ആലപ്പുഴ: മന്ത്രി സജി ചെറിയാന് തന്നെ ഉപദേശിക്കാനുള്ള പ്രായമോ യോഗ്യതയോ ഇല്ലെന്ന് മുൻ മന്ത്രി ജി.സുധാകരൻ പറഞ്ഞു. സുധാകരൻ പാർട്ടിയുമായി ചേർന്നു പോകണമെന്ന് മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'ഞാൻ പാർട്ടിയോട് ചേർന്നല്ല, പാർട്ടിക്കുള്ളിലാണ് പോകുന്നത്. എന്നിട്ടും എന്നോട് പാർട്ടിയോട് ചേർന്ന് പോകാൻ പറഞ്ഞതിന് സജി ചെറിയാനെതിരെ നടപടിയെടുക്കണം. എന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചവരുടെ കൂട്ടത്തിൽ സജി ചെറിയാനുമുണ്ട്. പുറത്താക്കിയെന്ന് പറഞ്ഞ് ചില സഖാക്കൾ പടക്കം പൊട്ടിച്ചു. ടീ പാർട്ടി നടത്തി. അതിൽ സജി ചെറിയാനും പങ്കാളിയാണ്. പാർട്ടിക്കെതിരെ ഞാൻ ഒന്നും പറഞ്ഞിട്ടില്ല. എന്നോട് ഏറ്റു മുട്ടാൻ സജി ചെറിയാൻ വരേണ്ടതില്ല. സജി ചെറിയാന്റെ കൂട്ടർ എന്നെ ബി.ജെ.പിയിൽ വിടാൻ ശ്രമിച്ചു. എന്നോട് ഫൈറ്റ് ചെയ്ത് ഒരാളും ജയിച്ചിട്ടില്ല. പുന്നപ്ര വയലാറിന്റെ മണ്ണിൽ നിന്നാണ് സംസാരിക്കുന്നത്. ആലപ്പുഴയിലെ പൊളിറ്റിക്കൽ ക്രിമിനൽസിന്റെ ആക്രമണത്തെ എതിർക്കാതെ എ.കെ.ബാലൻ എന്നെ ഉപദേശിക്കാൻ വരുന്നത് എന്തിനാണ്. ബാലനെപ്പോലെ മാറാൻ എനിക്കാവില്ല'-സുധാകരൻ പറഞ്ഞു.

ജി.​സു​ധാ​ക​ര​ന്റെ പ്ര​തി​ക​ര​ണം​ ​തെ​റ്റ്: ആ​ർ.​നാ​സർ

മ​ന്ത്രി​യും​ ​സി.​പി.​എം​ ​സെ​ക്ര​ട്ട​റി​യേ​റ്റം​ഗ​വു​മാ​യ​ ​സ​ജി​ ​ചെ​റി​യാ​നെ​തി​രെ​ ​മു​ൻ​ ​മ​ന്ത്രി​ ​ജി.​സു​ധാ​ക​ര​ൻ​ ​ന​ട​ത്തി​യ​ ​പ്ര​തി​ക​ര​ണം​ ​ശ​രി​യാ​യി​ല്ലെ​ന്ന് ​സി.​പി.​എം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​ആ​ർ.​നാ​സ​ർ​ ​പ​റ​ഞ്ഞു. അ​ദ്ദേ​ഹം​ ​പാ​ർ​ട്ടി​യി​ലാ​യി​രു​ന്നു​ ​പ​റ​യേ​ണ്ടി​യി​രു​ന്ന​ത്.​ ​ജി.​സു​ധാ​ക​ര​ൻ​ ​കെ.​പി.​സി.​സി​യു​ടെ​ ​പ​രി​പാ​ടി​യി​ൽ​ ​പ​ങ്കെ​ടു​ത്ത​തി​ൽ​ ​പ്ര​ശ്ന​മി​ല്ല.​ ​പ​ക്ഷേ​ ​അ​തി​ൽ​ ​സ​ർ​ക്കാ​രി​നെ​യും​ ​പാ​ർ​ട്ടി​യെ​യും​ ​ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന​ ​പ്ര​സ്താ​വ​ന​ ​ന​ട​ത്തി.​ ​ഇ​തി​ന് ​ശേ​ഷംസൈ​ബ​ർ​ ​ആ​ക്ര​മ​ണം​ ​ന​ട​ത്തി​യ​വ​രോ​ട് ​പാ​ർ​ട്ടി​ ​വി​ശ​ദീ​ക​ര​ണം​ ​തേ​ടി.​ ​ജി.​സു​ധാ​ക​ര​ൻ​ ​മ​റ്റൊ​രു​ ​പാ​ർ​ട്ടി​യി​ലും​ ​പോ​കി​ല്ലെ​ന്നും,​ ​അ​ദ്ദേ​ഹം​ ​അ​ടി​യു​റ​ച്ച​ ​പാ​ർ​ട്ടി​ക്കാ​ര​നാ​ണെ​ന്നും​ ​ആ​ർ.​നാ​സ​ർ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ്ര​തി​ക​രി​ച്ചു.​ ​പേ​ര് ​പ​റ​ഞ്ഞി​ല്ലെ​ങ്കി​ലും​ ​ജി.​സു​ധാ​ക​ര​ന്റെ​ ​പ​രാ​മ​ർ​ശം​ ​ത​നി​ക്കെ​തി​രെ​യാ​ണെ​ന്ന് ​ജ​ന​ങ്ങ​ൾ​ക്ക് ​തോ​ന്നു​മെ​ന്നും​ ​സൈ​ബ​ർ​ ​ആ​ക്ര​മ​ണം​ ​ത​ന്റെ​ ​സം​സ്ക്കാ​ര​മ​ല്ലെ​ന്നും​ ​എ​ച്ച്.​സ​ലാം​ ​എം.​എ​ൽ.​എ​യും​ ​പ്ര​തി​ക​രി​ച്ചു.​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​യി​ലാ​യി​രു​ന്ന​പ്പോ​ൾ​ ​ല​ഭി​ച്ച​ ​പ​രി​ഗ​ണ​ന​ ​ബ്രാ​ഞ്ച് ​ക​മ്മി​റ്റി​യം​ഗ​ത്തി​ന് ​കി​ട്ടി​ല്ലെ​ന്നും​ ​സ​ലാം​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.