മുഖ്യമന്ത്രി ഗൾഫ് പര്യടനത്തിന് പുറപ്പെട്ടു
Thursday 16 October 2025 1:22 AM IST
തിരുവനന്തപുരം: ഗൾഫ് പര്യടനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ രാത്രി തിരുവനന്തപുരത്തുനിന്ന് യാത്ര തിരിച്ചു. നാളെ ബഹ്‌റൈനിൽ പ്രവാസി മലയാളി സംഗമത്തിൽ പങ്കെടുക്കും. മന്ത്രി സജി ചെറിയാൻ, ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ.ജേക്കബ്, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ചീഫ് സെക്രട്ടറി എ. ജയതിലക് തുടങ്ങിയവരും പങ്കെടുക്കും. മുഖ്യമന്ത്രി 22ന് മസ്‌ക്കറ്റിലെത്തും. 24ന് അവിടെ പൊതുപരിപാടി. 25ന് സലാലയിലെ പരിപാടിയിലും പങ്കെടുത്ത് 26ന് തിരികെയെത്തും.