കിർക്കിന് മരണാനന്തര ബഹുമതി

Thursday 16 October 2025 7:57 AM IST

വാഷിംഗ്ടൺ: യു.എസിൽ വലതുപക്ഷ രാഷ്ട്രീയ ആക്‌ടിവിസ്‌റ്റ് ചാർലി കിർക്കിന് മരണാനന്തര ബഹുമതിയായി പ്രസിഡൻഷ്യൽ മെഡൽ ഒഫ് ഫ്രീഡം. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, കിർക്കിന്റെ ഭാര്യ എറിക്കയ്ക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതി കൈമാറി. സെപ്തംബർ 10ന് യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ വച്ചാണ് ട്രംപിന്റെ വിശ്വസ്തനായ കിർക്ക് വെടിയേറ്റ് മരിച്ചത്. കൺസർവേറ്റീവ് ആശയങ്ങൾ പ്രചരിപ്പിക്കുന്ന ടേണിംഗ് പോയിന്റ് യു.എസ്.എ എന്ന എൻ.ജി.ഒയുടെ സഹ സ്ഥാപകനായിരുന്നു 31കാരനായ കിർക്ക്.