ചോര മണക്കുന്ന സ്വർണ രാജാവായി ആമിർ അലി

Friday 17 October 2025 6:00 AM IST

പൃഥ്വിരാജിന്റെ ഖലീഫ ഫസ്റ്റ് ഗ്ലിമ്പ്സ്

പൃഥ്വിരാജ് നായകനായി വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫ എന്ന ചിത്രത്തിന്റെ ഫസ്റ്ര് ഗ്ളിമ്പ്സ് പുറത്തിറങ്ങി. ആമിർ അലി എന്ന സ്വർണ രാജാവായി പൃഥ്വിരാജ് എത്തുന്നു . കഥാപാത്രത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന രീതിയിലാണ് വീഡിയോ . ദ ബ്ലഡ് ലൈൻ" എന്ന ടൈറ്റിലോടെയാണ് ഗ്ലിമ്പ്സ് വീഡിയോ പുറത്തിറങ്ങിയത്. പ്രതികാരം സുവർണ ലിപികളാൽ എഴുതപ്പെടും എന്നാണ് ആക്ഷനും വയലൻസിനും പ്രാധാന്യം നൽകുന്ന ഖലീഫയുടെ ടാഗ് ലൈൻ. 2.51 മിനിറ്റാണ് ഫസ്റ്റ് ഗ്ളിമ്പ്സ് വീഡിയോയുടെ ദൈർഘ്യം. ദ റൂളർ എന്നും സിനിമയുടെ പേരിന് മുകളിലായി കാണാം. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കടുവ എന്നീ ചിത്രങ്ങൾക്കുശേഷം തിരക്കഥാകൃത്ത് ജിനു എബ്രഹാമും - പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം കൂടിയാണ്.

പോക്കിരി രാജ’യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ലണ്ടനിൽ പൂർത്തിയായി. ദുബായ്, ഇന്ത്യ, നേപ്പാൾ എന്നിവിടങ്ങളിൽ തുടർ ചിത്രീകരണം നടക്കും.

ജിനു ഇന്നോവേഷന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് നിർമ്മിക്കുന്നത്. സഹനിർമ്മാതാവ് - സിജോ സെബാസ്റ്റ്യൻ. '' ഛായാഗ്രഹണം - ജോമോൻ ടി ജോൺ, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റിംഗ് - ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ - മോഹൻദാസ്, ആക്ഷൻ - യാനിക്ക് ബെൻ, കോ ഡയറക്ടർ - സുരേഷ് ദിവാകർ, കോസ്റ്റ്യൂംസ് - മഷർ ഹംസ, കലാസംവിധാനം - വിശ്വനാഥ് അരവിന്ദ്, മേക്കപ്പ് - അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക് - ജാബിർ സുലൈം, ഫൈനൽ മിക്സ് - എം. ആർ .രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ - റെനി ദിവാകർ, വിനോഷ് കൈമൾ, വിഎഫ്എക്സ് - പ്രശാന്ത് നായർ (3ഡിഎസ്), പി.ആർ.ഒ - ശബരി