റത്തിനയുടെ 'പാതിരാത്രി' പ്രദർശനത്തിനെത്തി

Friday 17 October 2025 6:00 AM IST

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി റത്തിന സംവിധാനം ചെയ്ത പാതിരാത്രി’ പ്രദർശനം ആരംഭിച്ചു.പ്രേക്ഷക - നിരൂപക പ്രശംസ നേടി മമ്മുട്ടി നായകനായ 'പുഴു' എന്ന ചിത്രത്തിനുശേഷം റത്തിന സംവിധാനം ചെയ്യുന്ന പാതിരാത്രി ക്രൈം ഡ്രാമ ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.നവ്യ നായർ ആദ്യമായി പൊലീസ് വേഷത്തിലെത്തുന്നു എന്നതാണ് പ്രധാന ആകർഷകം. കേസന്വേഷണവുമായി ബന്ധപ്പെട്ട അപ്രതീക്ഷിതമായ സംഭവ വികാസങ്ങളും, കുടുംബബന്ധങ്ങളും ചേർത്തിണക്കിയാണ് കഥയുടെ വികാസം.

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. കെ.വി.അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് നിർമ്മാണം. ഡ്രീം ബിഗ് ഫിലിംസാണ്. കേരളത്തിൽ വിതരണം. സണ്ണി വയ്‌ൻ, ആൻ അഗസ്റ്റിൻ, ആത്മീയ രാജൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, അച്യുത് കുമാർ, ഇന്ദ്രൻസ്, തേജസ് എന്നിവരാണ് മറ്റ് താരങ്ങൾ. ഷാജി മാറാട് തിരക്കഥയും ഷെഹ്നാദ് ജലാൽ ഛായാഗ്രഹണവും നിർവഹിക്കുന്നു.. സംഗീതം - ജേക്സ് ബിജോയ്, എഡിറ്റർ - ശ്രീജിത്ത് സാരംഗ്, ആർട്ട് - ദിലീപ് നാഥ്, പി.ആർ.ഒ - ശബരി, വാഴൂർ ജോസ്.