ഞെട്ടിക്കാൻ പ്രണവ് ,​ ഭയത്തിന്റെ ഡീയസ് ഈറേ, ചിത്രത്തിന് എ സർട്ടിഫിക്കറ്റ്

Friday 17 October 2025 6:49 AM IST

ചിത്രത്തിന് എ സർട്ടിഫിക്കറ്റ്

പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ രചനയും സംവിധാനവും നിർവഹിച്ച ഡീയസ് ഈറേ’ എന്ന ഹൊറർ ത്രില്ലർ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്. എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം ഒക് ടോബർ ർ 31ന് ലോകവ്യാപകമായി റിലീസ് ചെയ്യും.

ക്രോധത്തിന്റെ ദിനം എന്ന അർത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്നാണ് ടാഗ് ലൈൻ.

ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറിലാണ് നിർമ്മാണം. വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന മമ്മൂട്ടി ചിത്രത്തിന്റെ വിജയത്തിന് ശേഷം, രാഹുൽ സദാശിവൻ- നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ഡീയസ് ഈറേ’. ബ്ലാക്ക് ആൻഡ് വൈറ്റ് ഫോർമാറ്റിൽ ഒരുക്കിയ ഹൊറർ ത്രില്ലർ ഭ്രമയുഗത്തിന് ശേഷം, ഹൊറർ ത്രില്ലർ എന്ന സിനിമാ വിഭാഗത്തിന്റെ സാദ്ധ്യതകൾ ഇനിയും കൂടുതലായി ഉപയോഗിക്കുന്ന ചിത്രമായാണ് ‘ഡീയസ് ഈറേ’ ഒരുക്കുന്നത്. ഛായാഗ്രഹണം: ഷെഹ്‌നാദ് ജലാൽ , കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സംഗീത സംവിധായകൻ: ക്രിസ്റ്റോ സേവ്യർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, പി.ആർ.ഒ: ശബരി