ടൊവിനോ, ബേസിൽ, വിനീത് ചിത്രം അതിരടി

Friday 17 October 2025 6:00 AM IST

കളമശേരി കുസാറ്റ് പ്രധാന ലൊക്കേഷൻ

ടൊവിനോ തോമസും ബേസിൽ ജോസഫും വിനീത് ശ്രീനിവാസനും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന ക്യാമ്പസ് പശ്ചാത്തല ആക്ഷൻ കോമഡി ചിത്രത്തിന് അതിരടി എന്ന് പേരിട്ടു. ടൊവിനോയ്ക്കും ബേസിലിനും വിനീതിനുമൊപ്പം ഒട്ടേറെ പുതുമുഖങ്ങളും അതിരടിയിൽ അണിനിരക്കും.മിന്നൽ മുരളി, പടയോട്ടം എന്നീ ചിത്രങ്ങളുടെ സഹ തിരക്കഥാകൃത്തായ അരുൺ അനിരുദ്ധൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ഡോ.അനന്തു എസ്. എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോ. അനന്തു എസും ചേർന്നാണ്. അടുത്ത മാസം ചിത്രീകരണം തുടങ്ങും. കളമശ്ശേരി കുസാറ്റ് ക്യാമ്പസാണ് പ്രധാന ലൊക്കേഷൻ.

അതേസമയം വിനീത് ശ്രീനിവാസന്റെ ശിഷ്യനായാണ് സിനിമാ ലോകത്തേക്ക് ബേസിൽ ജോസഫ് എത്തുന്നത്. ബേസിലിന്റെ ആദ്യ സംവിധാന സംരംഭം ആയിരുന്ന കുഞ്ഞിരാമായണത്തിൽ വിനിത് ശ്രീനിവാസനും രണ്ടാമത്തെ ചിത്രമായ ഗോദയിൽ ടൊവിനോ തോമസുമായിരുന്നു നായകൻമാർ. ടൊവിനോ തോമസ് നിർമ്മാണ പങ്കാളിയായി എത്തിയ മരണമാസ്സ് സിനിമയിൽ നായകനായി ബേസിൽ ജോസഫും എത്തി. ടൊവിനോ തോമസും ബേസിൽ ജോസഫും വിനീത് ശ്രീനിവാസനും ഒരുമിക്കുന്ന മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഒൗദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും എന്നാണ് വിവരം.