'ആഴ്ചവട്ടം' പ്രവർത്തനങ്ങൾ അരിക്കുഴ ഗവ. ഹൈസ്‌കൂളിൽ ആരംഭിച്ചു
Friday 17 October 2025 1:09 AM IST
അരിക്കുഴ: ഓരോ ആഴ്ചയിലെയും പ്രധാന സംഭവ വികാസങ്ങൾ ഓർമ്മപ്പെടുത്തുന്ന 'ആഴ്ചവട്ടം' അരിക്കുഴ ഗവ. ഹൈസ്‌കൂളിൽ എല്ലാ തിങ്കളാഴ്ചകളിലും രാവിലെ 8.40 മുതൽ ഒരുമണിക്കൂർ നടക്കും. ഏഴു ദിവസത്തെ വാർത്തകൾ വിശകലനം ചെയ്ത് 7 അവതരണങ്ങൾ നടത്തും. പേരന്റ്സ് ടീച്ചേഴ്സ് അസോസിയേഷനും സ്‌കൂൾ പാർലമെന്റും സംയുക്തമായാണ് പരിപാടി നടത്തുന്നത്. മാദ്ധ്യമപ്രവർത്തകൻ ആർ. സാംബൻ ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് സി.കെ. ലതീഷ് അദ്ധ്യക്ഷനായി. സ്‌കൂൾ പാർലമെന്റ് ചെയർപേഴ്സൺ അതിദി അബിൻ ആശംസകൾ അർപ്പിച്ചു. ഹെഡ്മാസ്റ്റർ അനിൽ മിരാൻഡ. എഫ്. സ്വാഗതവും, പ്രോഗ്രാം കോ ഓർഡിനേറ്റർ ജയശ്രീ. ജെ. എസ് നന്ദിയും പറഞ്ഞു.