'കരുണ' സർവേ നോട്ടീസ് പ്രകാശനം
Friday 17 October 2025 12:57 AM IST
മാന്നാർ: അവശരും ആലംബഹീനരുമായവരെ കണ്ടെത്തുന്നതിനായി കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി മാന്നാർ പഞ്ചായത്ത് 17-ാം വാർഡിലെ സർവേ നോട്ടീസ് പ്രകാശനം ചെയ്തു. കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാൻ കൂടിയായ മന്ത്രി സജി ചെറിയാൻ പതിനേഴാം വാർഡ് കൺവീനർ എം.പി സുരേഷ് കുമാറിന് നൽകി പ്രകാശനം നിർവഹിച്ചു. കരുണ ജനറൽ സെക്രട്ടറി എൻ.ആർ സോമൻ പിള്ള ,ട്രഷറർ കെ.ആർ മോഹനൻ പിള്ള, ഗവേണിംഗ്കൗൺസിൽ അംഗങ്ങളായ പി.എൻ ശെൽവരാജൻ, മേഖല കൺവീനർ രാജേഷ് കൈലാസ്, ഡോ.പ്രകാശ് കൈമൾ, ശാലിനി രഘുനാഥ്, കെ.എ കരീം, ലില്ലിക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു.