ഏകദിന സംരംഭകത്വ സെമിനാർ 27ന്
കാഞ്ഞങ്ങാട്: തൃശ്ശൂർ എം.എസ്.എം.ഇ ഡെവലപ്‌മെന്റ് ആന്റ് ഫെസിലിറ്റേഷൻ ഓഫീസ് (എം.എസ്.എം.ഇ.ഡി.എഫ്.ഒ) ചെറുകിട വ്യവസായസംരംഭർക്കായി 27ന് രാവിലെ 9 മണിക്ക് ഹോസ്ദുർഗ് സഹകരണ ബാങ്ക് ഹാളിൽ ഇൻഡസ് ഗ്രോ കൊച്ചിയുടെയും അമ്മ ഭാരത് ചാരിറ്റി ഫൗണ്ടേഷൻ കാസർകോടിന്റെയും സഹകരണത്തോടെ ഏകദിന സംരംഭകത്വ സെമിനാർ നടത്തും.വിജയസാധ്യതയുള്ള വ്യവസായങ്ങൾ തിരഞ്ഞെടുക്കുന്നതിനും നടത്തിക്കൊണ്ടു പോകുന്നതിനും ആവശ്യമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സെമിനാറിൽ പ്രതിപാദിക്കും. കേന്ദ്ര,സംസ്ഥാന വ്യവസായ മേഖലയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന സെമിനാറിൽ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വ്യവസായം തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്കുള്ള വിവിധ തരത്തിലുള്ള പദ്ധതികളെക്കുറിച്ചുള്ള ക്ലാസ്സും ലഭിക്കും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 27ന് ഹോസ്ദുർഗ് സഹകരണ ബാങ്ക് ഹാളിൽ രാവിലെ 9 മണിക്ക് ഹാജരാകണം. പ്രവേശനം സൗജന്യം.കൂടുതൽ വിവരങ്ങൾക്ക്. growindus@gmail.com.ഫോൺ: 8921039901, 9497238000