വിദ്യാഭ്യാസ അവാർഡ് വിതരണം
Thursday 16 October 2025 9:28 PM IST
കാഞ്ഞങ്ങാട്: കർഷക തൊഴിലാളിക്ഷേമനിധിയിൽ അംഗങ്ങളായവരുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം മടിക്കൈ കുഞ്ഞിക്കണ്ണൻ സ്മാരക ഹാളിൽ ക്ഷേമനിധി ബോർഡ് ചെയർപേഴ്സൺ എൻ.ചന്ദ്രൻ നിർവഹിച്ചു . ബോർഡ് ഡയറക്ടർ ബങ്കളം കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. 113 വിദ്യാർത്ഥികൾക്ക് നേരിട്ട് തുക കൈമാറി.പള്ളിക്കൈ രാധാകൃഷ്ണൻ (കെ.എസ്.കെ.ടി.യു), എ.വാസുദേവൻ നായർ (ഡി.കെ.ടി.എഫ്), ഗംഗാധരൻ പള്ളിക്കാപ്പിൽ (ബി.കെ.എം.യു), ടി.സുനിൽ കുമാർ (ബി.എം.എസ്.), കെ. അമ്പാടി (എച്ച്. എം. എസ്), ടി.കൃഷ്ണൻ (കെ.എസ്.കെ.ടി.എഫ്) എന്നിവർ സംസാരിച്ചു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.എസ്. മുഹമ്മദ് സിയാദ് സ്വാഗതവും ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ കെ.ആർ.വിപിൻ നന്ദിയും പറഞ്ഞു.