റെയിൽവേ സ്റ്റേഷൻ മാർച്ച്
കണ്ണൂർ: സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ കണ്ണൂർ റെയിൽവേ സ്റ്റേഷൻ മാർച്ച് നടത്തി.ഇ.എസ്. ഐ ബാധകമായ തൊഴിലാളികളുടെ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണുക, ഇ.എസ്.ഐയുടെ ശമ്പള പരിധി 21000 ൽ നിന്നും ഉയർത്തുക, തോട്ടട ഇ.എസ്.ഐ ആശുപത്രി സൂപ്പർ സ്‌പെഷ്വാലിറ്റി ആക്കി ഉയർത്തുക, ജില്ലയിലെ ഡിസ്‌പെൻസറികളിൽ സ്ഥിരം ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കുക,ഡിസ്‌പെൻസറികളിൽ ആവശ്യമായ മരുന്നുകൾ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.കണ്ണൂർ റെയിൽവേ സ്റ്റേഷനു മുന്നിൽ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി.സഹദേവൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടിയു ജില്ലാ പ്രസിഡന്റ് സി.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.മനോഹരൻ , നേതാക്കളായ കെ.അശോകൻ, കെ.കെ.നാരായണൻ ,ഇ.സുർജിത്ത് കുമാർ, കെ.ജയരാജൻ, ടി.ശശി, എസ്.ടി.ജെയ്‌സൺ,വൈ.വൈ.മത്തായി തുടങ്ങിയവർ നേതൃത്വം നൽകി.