പടിയൂർ കല്ല്യാട് പഞ്ചായത്ത് വികസന സദസ്
Thursday 16 October 2025 9:38 PM IST
ഇരിട്ടി: പടിയൂർ -കല്ല്യാട് ഗ്രാമപഞ്ചായത്ത് വികസന സദസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ വികസന നേട്ടങ്ങൾ അവതരിപ്പിച്ചുകൊണ്ടുള്ള വികസന രേഖ, പൗരവകാശ രേഖ, പടിയൂർ വിവര സഞ്ചിക, ഹരിത കർമ സേന സപ്ലിമെന്റ് എന്നിവ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പ്രകാശനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. എൽ.എസ്.ജി.ഡി അസിസ്റ്റന്റ് ഡയറക്ടർ സി എം.ഹരിദാസ് ആമുഖഭാഷണം നടത്തി. സെക്രട്ടറി റോബർട്ട് ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലാത്തൂർ മൂത്തേടം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് ആർ.മിനി, സ്ഥിരം സമിതി അദ്ധ്യക്ഷൻ ഡോ.രാകേഷ്, കെ.വി.തങ്കമണി, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ എം.എം.മോഹനൻ, കെ.ശ്രീജ, ടി.ശ്രീമതി, പി.പി.രാഘവൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.അനിൽകുമാർ പ്രസംഗിച്ചു.