ആദ്യകാല ഹോട്ടൽ വ്യാപാരിയെ ആദരിച്ചു

Thursday 16 October 2025 9:40 PM IST

കണ്ണാടിപ്പറമ്പ്: അന്താരാഷ്ട്ര ഭക്ഷ്യദിനത്തിൽ കണ്ണാടിപ്പറമ്പിലെ ആദ്യകാല ഹോട്ടൽ വ്യാപാരി വി.അച്യുതനെ ആദരിച്ചു. 1958 ൽ തുടങ്ങിയ സൗമ്യ ഹോട്ടൽ വിഭവങ്ങളുടെ രുചിയറിയാത്തവർ കണ്ണാടിപ്പറമ്പിലും പരിസര പ്രദേശത്തും വിരളമാണ്. ചടങ്ങിൽ അച്യുതനെ സ്കൂൾ പ്രധാന അദ്ധ്യാപിക രമ്യ രാജനും പി.ടി.എ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി പാറപ്രവും ചേർന്ന് പൊന്നാട അണിയിച്ചു. കണ്ണാടിപ്പറമ്പ് എൽ.പി. സ്കൂളിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി. അച്യുതൻ. പതിനാലാം വാർഡ് അംഗൻവാടി കുട്ടികളും പങ്കുചേർന്നു. പി.ടി.എ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി പാറപ്രം അദ്ധ്യക്ഷനായി. ചടങ്ങിൽ പ്രധാന അദ്ധ്യാപിക രമ്യാ രാജൻ സ്വാഗതവും എസ്.ആർ.ജി. കൺവീനർ കെ.വി.നിഷ നന്ദിയും പറഞ്ഞു. അംഗൻവാടി ടീച്ചർ കെ.വി. രജിത കുട്ടികൾക്ക് പലഹാര പാട്ടുകൾ പാടി കൊടുത്തു.