ജുവലറിയിൽ നിന്ന് സ്വർണം മോഷ്ടിച്ച ജീവനക്കാരൻ അറസ്റ്റിൽ

Friday 17 October 2025 12:55 AM IST

ആറ്റിങ്ങൽ: ആലംകോട് ജുവലറിയിൽ നിന്ന് സ്വർണം മോഷ്ടിച്ച ജീവനക്കാരൻ അറസ്റ്റിൽ. തൃശൂർ ജില്ലയിൽ പുത്തൂർ പൊന്നുക്കര സെന്റ് ജോർജ് സെറാമിക്‌സിന് സമീപം സിജോ ഫ്രാൻസിസ് (41)ആണ് അറസ്റ്റിലായത്. ആലംകോട് ജുവലറിയിൽ മോഷണം നടത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ ഡിവൈ.എസ്.പി മഞ്ജുലാലിന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ എസ്.എച്ച്.ഒ അജയൻ.ജെ,സബ് ഇൻസ്പെക്ടർ ജിഷ്ണു.എം.എസ്,സി.പി.ഒമാരായ അനന്തു, ശ്രീനാഥ്, ദീപു കൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. പരിശോധനയിൽ പാന്റ്സിന്റെ പോക്കറ്റിൽ നിന്ന് സ്വർണം ലഭിച്ചു. തുടർന്ന് പ്രതി താമസിച്ചിരുന്ന മുറിയിൽ നിന്ന് 5 ഗ്രാമോളം സ്വർണം കണ്ടെത്തി. സിജോ ഫ്രാൻസിസ് നാളുകളായി ജുവലറിയിലെത്തുന്ന കസ്റ്റമേഴ്സിനെ കബളിപ്പിച്ചും സ്റ്റോക്കിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ചും വരികയായിരുന്നുവെന്നാണ് വിവരം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.