പുതിയ സമയക്രമം
Friday 17 October 2025 2:08 AM IST
ആലപ്പുഴ: ജില്ലാ കായിക മേളയുടെ പുതിയസമക്രമം അനുസരിച്ച് ഇന്ന് രാവിലെ 10ന് കലവൂർ പ്രീതികുളങ്ങര ഗ്രൗണ്ടിൽ 400 മീറ്റർ ഹർഡിൽസ് നടക്കും. നാളെ രാവിലെ 7.30ന് മുഹമ്മ മദർ തെരേസ ഹൈസ്കൂൾ മൈതാനത്ത് സീനിയർ ആൺകുട്ടികളുടെ ഡിസ്കസ് ത്രോ, ജൂനിയർ, സീനിയർ ആൺകുട്ടികളുടെ ജാവലിൻ, 80 മീറ്റർ ഹർഡിൽസ്, 100 മീറ്റർ ഹർഡിൽസ്, രാവിലെ 8.30ന് ചേർത്തല എസ്.എൻ. കോളജിൽ ജൂനിയർ, സീനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹൈജമ്പ് എന്നീ മത്സരങ്ങൾ നടക്കും.