പുതുക്കാട് മണ്ഡലം ടൂറിസം വികസന കുതിപ്പിലേക്ക്, വരുന്നൂ, കുഞ്ഞാലിപ്പാറ ടൂറിസം

Friday 17 October 2025 12:00 AM IST

മറ്റത്തൂർ: ടൂറിസം വികസനത്തിനായി കുഞ്ഞാലിപ്പാറയിൽ 50 സെന്റ് സ്ഥലം അനുവദിച്ചതായി കെ.കെ.രാമചന്ദ്രൻ എം.എൽ.എ അറിയിച്ചു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് 2024 ഹെക്ടർ സ്ഥലമാണ് കുഞ്ഞാലിപ്പാറ ടൂറിസം പദ്ധതിക്കായി ജില്ലാ കളക്ടർ അനുവദിച്ച് ഉത്തരവിറക്കിയത്. വരന്തരപ്പിള്ളി പഞ്ചായത്തിലെ മുപ്ലിയം വില്ലേജിലെ മുനിയാട്ടുകുന്നിൽ ടൂറിസം പദ്ധതിക്കായി നേരത്തെ 50 സെന്റ് സ്ഥലം അനുവദിച്ചിരുന്നു. ചിമ്മിനി ഇക്കോ ടൂറിസം പദ്ധതിക്കായി അഞ്ച് കോടി രൂപയുടെ വനം വകുപ്പ് മുഖേന തയ്യാറാക്കി സമർപ്പിച്ചതിൽ മൂന്ന് കോടിയുടെ പ്രവൃത്തികളുടെ അനുമതി ലഭ്യമാക്കുകയും പ്രവൃത്തി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. മുനിയാട്ടുകുന്ന്, കുഞ്ഞാലിപ്പാറ ടൂറിസം പദ്ധതികളുടെ ഡി.പി.ആർ അനുമതിക്കായി ഉടൻ ടൂറിസം വകുപ്പ് ഡയറക്ടർക്ക് സമർപ്പിക്കും. ഇതോടെ വലിയ ടൂറിസം വികസന മുന്നേറ്റം പുതുക്കാട് മണ്ഡലത്തിൽ സാദ്ധ്യമാകുമെന്ന് കെ.കെ.രാമചന്ദ്രൻ എം.എൽ.എ അറിയിച്ചു.

ആദ്യഘട്ട നിർമ്മാണം

പ്രവേശന കവാടം, പാർക്കിംഗ്, കഫ്റ്റീരിയ, ടോയ്‌ലെറ്റ് ബ്ലോക്ക് എന്നിവ.

അനുവദിച്ചത് : 2024 ഹെക്ടർ സ്ഥലം.