അയലത്തെ മോഷ്ടാവ് പിടിയിൽ
Friday 17 October 2025 12:43 AM IST
വിഴിഞ്ഞം: കോഴികൾ,ചെമ്പു പാത്രം,ചെമ്പു കുടം എന്നിവ മോഷ്ടിച്ച കേസിൽ അയൽവാസി പിടിയിൽ. കോട്ടുകാൽ പുന്നവിള സ്വദേശി സുനിൽകുമാറിനെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടുകാൽ പുന്നവിള പവിഴം നിവാസിൽ സതീശന്റെ വീട്ടിൽ നിന്നും 14ന് പുലർച്ചെയായ് 6 കോഴികളെയും ചെമ്പു പാത്രങ്ങളും മോഷ്ടിച്ചത്. വില്പന നടത്തിയ കോഴികളെ കണ്ടെടുത്തു. പാത്രങ്ങൾ കണ്ടെടുക്കാനുള്ള അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.