ആറ്റിങ്ങൽ മഹോത്സവത്തിന് തുടക്കമായി
ആറ്റിങ്ങൽ: പാലരുവി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ആഭിമുഖ്യത്തിൽ നവംബർ 2 വരെ ആറ്റിങ്ങൽ മാമം ഗ്രൗണ്ടിൽ നടക്കുന്ന ആറ്റിങ്ങൽ മഹോത്സവം 2025 എന്ന വിജ്ഞാന പ്രദർശന വിപണന,വിനോദ മേളയ്ക്ക് തുടക്കമായി. എം.എൽ.എ ഒ.എസ്. അംബികയുടെ അദ്ധ്യക്ഷതയിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ തുളസീധരൻപിള്ള, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.രാജു,കമ്പനി ചെയർമാൻ അഡ്വ. ബിജു കെ.മാത്യു,കമ്പനി ഡയറക്ടർമാരായ എം.കെ.ശ്രീകുമാർ,ആർ.വിജയൻ,അഡ്വ. അമ്പിളി കുട്ടൻ,കെ.എൻ.ശാന്തിനി എന്നിവർ സംസാരിച്ചു. കമ്പനി ഡയറക്ടർ സി.ബാൾഡുവിൻ സ്വാഗതവും സി.ഇ.ഒ സ്റ്റാൻലി ചാക്കോ നന്ദിയും പറഞ്ഞു.
10,000 സ്‌ക്വയർ ഫീറ്റിൽ പുഷ്പമേള,ആമസോൺ ഫോറസ്റ്റ് ആൻഡ് ബേർഡ്സ് ഷോ, റോബോട്ടിക് അനിമൽ ഷോ എന്നിവ മേളയുടെ പ്രത്യേകതയാണ്. നടീൽ വസ്തുക്കളുടെയും ഉദ്യാന സസ്യങ്ങളുടെയും വലിയ ശേഖരം മേളയിൽ ഒരുക്കിയിട്ടുണ്ട്. അമ്യൂസ്‌മെന്റ് പാർക്ക്, ഗെയിംസ്, വിപുലമായ ഭക്ഷ്യമേള ഓരോ ദിവസവും കേരളത്തിലെ പ്രഗൽഭരായ കലാകാരന്മാരുടെ പരിപാടികൾ എന്നിവ മേളയുടെ ഭാഗമായിരിക്കും.
പ്രദർശന സമയം രാവിലെ 11 മുതൽ രാത്രി 10 വരെ.