23 ഗ്രാമപഞ്ചായത്തുകളിൽ സംവരണവാർഡ് നിശ്ചയിച്ചു ജില്ലയിലെ ഗ്രാമങ്ങളിലെ സംവരണവാർഡ് പൂർത്തിയായി
തിരുവനന്തപുരം:23 ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ്കൂടി ഇന്നലെ കഴിഞ്ഞതോടെ ജില്ലയിലെ സംവരണവാർഡ് നിർണ്ണയം പൂർത്തിയായി.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ തോളിക്കോട്,ഉഴമലയ്ക്കൽ,കുറ്റിച്ചൽ,വിതുര,ആര്യനാട്,പൂവച്ചൽ,വെള്ളനാട്,കാട്ടാക്കട,അഴൂർ,പുളിമാത്ത്,
കരവാരം,നഗരൂർ,കടയ്ക്കാവൂർ,മുദാക്കൽ,കിഴുവിലം,ചിറയിൻകീഴ്,വക്കം,അഞ്ചുതെങ്ങ്,പള്ളിക്കൽ,മടവൂർ,നാവായിക്കുളം,കിളിമാനൂർ,പഴയകുന്നുമേൽ തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡ് നറുക്കെടുപ്പാണ് ഇന്നലെ നടത്തിയത്.
#പഞ്ചായത്തുകളും സംവരണ വാർഡുകളും
1.തൊളിക്കോട് ഗ്രാമപഞ്ചായത്ത്
പട്ടികവർഗ്ഗ സ്ത്രീസംവരണം:11കണിയാരംകോട്
പട്ടികജാതി സംവരണം:16 പാമ്പാടി
പട്ടികവർഗ്ഗ സംവരണം:3 ചായം
സ്ത്രീ സംവരണം:1 പുളിച്ചാമല,2 പരപ്പാറ,4 ആനപ്പെട്ടി,5 തോട്ടുമുക്ക്, 8 വിനോബനികേതൻ,10 ചെട്ടിയാംപാറ,14 തച്ചൻകോട്,18 തുരുത്തി
2.ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് പട്ടികജാതി സംവരണം: 14പുതുക്കുളങ്ങര സ്ത്രീ സംവരണം: 2അയ്യപ്പൻകുഴി,4പോങ്ങോട്,6കിഴക്ക്പുറം, 10വാലൂക്കോണം,11എലിയാവൂർ,12ചക്രപാണിപുരം,13മഞ്ചംമൂല, 15മാണിക്ക്യപുരം
3.കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത്
പട്ടികജാതി സംവരണം: 4ഹൈസ്‌കൂൾ വാർഡ്
പട്ടികവർഗ്ഗ സംവരണം: 7ചോനാംപാറ
സ്ത്രീ സംവരണം:1കുറ്റിച്ചൽ, 2പച്ചക്കാട്, 4ചപ്പാത്ത്, 8കോട്ടൂർ, 10മന്തിക്കളം,11തച്ചൻകോട്, 15പേഴുംമൂട്
4.വിതുര ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം:7ബോണക്കാട് പട്ടികവർഗ്ഗ സ്ത്രീ സംവരണം:1ചെറ്റച്ചൽ പട്ടികജാതി സംവരണം:11പേപ്പാറ
പട്ടികവർഗ്ഗ സംവരണം: 16വിതുര
സ്ത്രീ സംവരണം: 2ഗണപതിയാംകോട്, 6ആനപ്പാറ, 8മരുതാമല, 12മേമല,13മാങ്കാല,17കൊപ്പം,18ചേന്നൻപാറ
5.ആര്യനാട് ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം:5ഈഞ്ചപ്പുരി
പട്ടികജാതി സംവരണം:10കാഞ്ഞിരംമൂട് സ്ത്രീ സംവരണം: 4പൊട്ടൻച്ചിറ,6കൊക്കോട്ടേല, 8ഇരിഞ്ചൽ, 11കാനക്കുഴി,13ആര്യനാട് ടൗൺ,15ഇറവൂർ,16വലിയകലുങ്ക്, 17പറണ്ടോട്
6.പൂവച്ചൽ ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം:7ഇലയ്‌ക്കോട്
പട്ടികജാതി സംവരണം:4കുഴയ്ക്കാട്
സ്ത്രീ സംവരണം:5പുളിങ്കോട് ,9കല്ലാമം,12ചായ്ക്കുളം,14ആനാകോട്, 15ഓണംകോട്, 16മുണ്ടുകോണം, 19കാട്ടാക്കട മാർക്കറ്റ്, 20ചാമവിള 21കരിയംകോട്, 22പൊന്നെടുത്തകുഴി, 24കാപ്പിക്കാട്
7.വെള്ളനാട് ഗ്രാമപഞ്ചായത്ത്
പട്ടികജാതി സംവരണം:16കടുക്കാമൂട്
സ്ത്രീ സംവരണം:1കന്യാരുപാറ, 2കോട്ടവിള, 3കിടങ്ങുമ്മൽ, 7പുതുമംഗലം,11കൂട്ടായണിമൂട്,13വെള്ളനാട് ഈസ്റ്റ്,14വെള്ളനാട് വെസ്റ്റ്,15കണ്ണമ്പള്ളി ,18വാളിയറ,19മേലാംകോട്
8.കാട്ടാകട ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം:15പാറച്ചൽ, 22കാവിൻപുറം പട്ടികജാതി സംവരണം: 21കിള്ളി സ്ത്രീ സംവരണം: 3മൊളിയൂർ,6മംഗലയ്ക്കൽ,8പ്ലാവൂർ, 10ആമച്ചൽ , 14കാനക്കോട്,17ചെട്ടിക്കോണം,19എട്ടിരുത്തി, 20പൊന്നറ, 23കോട്ടപ്പുറം, 24കൊല്ലോട്