കരമന - കളിയിക്കാവിള പാത വികസനം: കൂട്ടഉപവാസം
തിരുവനന്തപുരം: കരമന - കളിയിക്കാവിള പാത വികസനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ ഉപവാസം നടത്തി. ആക്ഷൻ കൗൺസിൽ കേന്ദ്രകമ്മിറ്റി രക്ഷാധികാരി ആർ.എസ്.ശശികുമാർ ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡന്റ് ഡോ.സി.വി.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി ജനറൽ സെക്രട്ടറി മര്യാപുരം ശ്രീകുമാർ,എ.ടി.ജോർജ്,ബി.ജെ.പി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു,മുൻ സഹകരണ ഓംബുഡ്സ്മാൻ അഡ്വ.മോഹൻദാസ്,ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. മഞ്ചവിളാകംജയൻ,വെൺപകൽ അവനീന്ദ്രകുമാർ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് തിരുപുറം ഗോപാലകൃഷ്ണൻ,അതിയന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.അനിത,ബി.ജെ.പി നഗരസഭാ പാർലമെന്ററി പാർട്ടി ലീഡർ ഷിബുരാജ് കൃഷ്ണ,വി.എച്ച്.പി സംസ്ഥാന വൈസ് പ്രസിഡന്റ് വി.നാരായണ റാവു, ആർ.എം.പി ജില്ലാ പ്രസിഡന്റ് കുന്നത്തുകാൽ ബാലകൃഷ്ണപിള്ള, ഫെഡറേഷൻ ഒഫ് വർക്കിംഗ് ജേർണലിസ്റ്റ് സംസ്ഥാന പ്രസിഡന്റ് എ.പി.ജിനൻ,കേരളാ കോൺഗ്രസ് നേതാവ് ജോർജ് വർഗീസ്,നഗരസഭ കൗൺസിലർ കൂട്ടപ്പനമഹേഷ്, ധനുവച്ചപുരം സുകുമാരൻ,വ്യാപാരി വ്യവസായ ഏകോപന സമിതി നെയ്യാറ്റിൻകര ടൗൺ പ്രസിഡന്റ് മഞ്ചത്തല സുരേഷ്,ഫ്രാൻ ജനറൽ സെക്രട്ടറി തലയൽ പ്രകാശ്, എം.രവീന്ദ്രൻ,കേരളാ സർവോദയ മണ്ഡലം ജനറൽ സെക്രട്ടറി തിരുപുറം ശശികുമാരൻ നായർ, ഗാന്ധിമിത്ര മണ്ഡലം ടൗൺ കമ്മിറ്റി ചെയർമാൻ മണലൂർ ശിവപ്രസാദ്, കൊല്ലിയോട് സത്യനേശൻ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെകട്ടറി സുരേഷ് കുമാർ, നേതാവ് തിരുപുറം മോഹൻകുമാർ, അറപ്പുര ബിജു,ചമ്പയിൽ സുരേഷ്, ഹരികുമാർ, ആക്ഷൻ കൗൺസിൽ നേതാക്കളായ ലളിത്,വിജയൻ നായർ,ഭാസ്‌കരൻ,നേമംജബ്ബാർ,അനിരുദ്ധൻ നായർ,ജയറാം,പരമേശ്വരൻ നായർ,വഴിമുക്ക് നസീർ,അമ്പലം രാജേഷ്,ആറാലുംമൂട് ജിനു,ഇരുമ്പിൽ ശ്രീകുമാർ,നജീബ് എന്നിവർ പങ്കെടുത്തു.