ഹിന്ദുസംഘടനാ നേതാക്കളുടെ പ്രതിഷേധ ധർണ S/C

Saturday 18 October 2025 12:44 AM IST

തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയ്ക്കെതിരെ നടപടിയാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെയും അയ്യപ്പസേവാ സമാജത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണയുടെ സമാപന സമ്മേളനം ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി.ശശികല ഉദ്ഘാടനം ചെയ്തു.വെള്ളിമല ആശ്രമം മഠാധിപതി ചൈതന്യാനന്ദ മഹാരാജ് ഭദ്രദീപം തെളിച്ചു.പന്തളം കൊട്ടാരം മുൻ സെക്രട്ടറിയും ശബരിമല അയ്യപ്പസേവാസമാജം പ്രസിഡന്റുമായ നാരായണവർമ്മ അദ്ധ്യക്ഷനായി.മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി.ബാബു,വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കരി, വൈസ് പ്രസിഡന്റ് ഇ.എസ്.ബിജു,ക്ഷേത്രസംരക്ഷണസമിതി വൈസ് പ്രസിഡന്റ് ജി.കെ.സുരേഷ്ബാബു,ശബരിമല കർമ്മസമിതി ജനറൽ കൺവീനർ എസ്.ജെ.ആർ.കുമാർ എന്നിവർ പങ്കെടുത്തു.