ദയാവധം നിയമവിധേയമാക്കി യുറുഗ്വായ്
Friday 17 October 2025 7:42 AM IST
മോണ്ടിവിഡീയോ: ദയാവധം നിയമവിധേയമാക്കി തെക്കേ അമേരിക്കൻ രാജ്യമായ യുറുഗ്വായ്. സെനറ്റിൽ നടന്ന വോട്ടെടുപ്പിൽ 31 അംഗങ്ങളിൽ 20 പേരും നിയമത്തെ അനുകൂലിച്ചു. ഇതോടെ, ദയാവധം അനുവദിക്കുന്ന ബിൽ പാസാക്കിയ ആദ്യ ലാറ്റിൻ അമേരിക്കൻ രാജ്യമായി യുറുഗ്വായ് മാറി.
ബിൽ പ്രകാരം, കഠിന വേദനയോടെ ജീവിക്കുന്ന, ചികിത്സിച്ച് ഭേദമാക്കാൻ കഴിയാത്ത ഒരു രോഗത്തിന്റെ ഗുരുതര ഘട്ടത്തിലുള്ളവർക്ക് വൈദ്യ സഹായത്തോടെ ദയാവധം അനുവദിക്കും. 18 വയസിന് മുകളിലുള്ള പൗരന്മാർ ആയിരിക്കണം. ഇവർ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർ ആകരുത്.