'സായിച്ചൻ, ഒരു പൂർത്തിയാകാത്ത ചിത്രം'; വേദന പങ്കുവച്ച് മകൾ വൈഷ്ണവി, നമ്മളെ വേണ്ടാത്തവരെ നമ്മൾക്കെന്തിനാണെന്ന് ചോദ്യം
സീരിയലുകളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് വൈഷ്ണവി. നടൻ സായ് കുമാറിന്റെ ഏക മകൾകൂടിയാണ് താരം. അച്ഛനൊപ്പമുള്ള എ ഐ ഇമേജ് പങ്കുവച്ചിരിക്കുകയാണ് വൈഷ്ണവി ഇപ്പോൾ. സായ് കുമാർ വൈഷ്ണവിയുടെ തോളിൽ കൈവച്ചിരിക്കുന്ന ചിത്രമാണിത്.
വേദനയോടെ ഇൻസ്റ്റഗ്രാമിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 'സായിച്ചൻ ഒരു പൂർത്തിയാകാത്ത സ്വപ്നം' എന്ന അടിക്കുറിപ്പാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. വളരെ വേദനയോടെയാണ് താരപുത്രി ഈ ചിത്രം പങ്കുവച്ചത്. സായ് കുമാറിന്റെ ആദ്യ വിവാഹത്തിലെ മകളാണ് വൈഷ്ണവി.
ബിന്ദുപണിക്കറാണ് സായ്‌കുമാറിന്റെ രണ്ടാം ഭാര്യ. ബിന്ദുവിന്റേതും രണ്ടാം വിവാഹമാണ്. ആദ്യ ഭർത്താവ് മരണപ്പെട്ടതിന് ശേഷമാണ് അവർ സായ് കുമാറിനെ വിവാഹം കഴിച്ചത്. ആദ്യ വിവാഹത്തിൽ ബിന്ദുവിനും ഒരു മകളുണ്ട്. ആ മകളെ സ്വന്തം മകളെപ്പോലെയാണ് സായ് കുമാർ ലാളിക്കുന്നത്.
അതേസമയം, വൈഷ്ണവിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായെത്തിയിരിക്കുന്നത്. "നമ്മളെ വേണ്ടാത്തവരെ നമ്മൾക്കെന്തിനാ", "അച്ഛനെ ഒപ്പിവച്ച മകൾ", "എത്രയും പെട്ടന്ന് അച്ഛന്റെ കൂടെ ഇതുപോലെ ഒരു pic എടുത്തിട്ട് അത് ഞങ്ങള്ക്ക് കാണാൻ സാധിക്കട്ടെ", "മനുഷ്യരാണ് തെറ്റുപറ്റാം അച്ഛൻ ആണ് ഒരിക്കലും കൈ വിടരുത് എന്നും ചേർത്ത് പിടിക്കാൻ നോക്കണം... ആ അനുഗ്രഹം മാത്രം മതി മുന്നോട്ട് ഉള്ള യാത്രയിൽ അത് ഒരു അനുഗ്രഹം തന്നെ ആണ്",