അഖില കേരള പഞ്ചഗുസ്തി മത്സരം 19 ന്
കട്ടപ്പന: മാട്ടുക്കട്ട എ.ബി.എം ഹെൽത്ത് ക്ലബ്ബും മൾട്ടി ജിമ്മും കേരള ഹെൽത്ത് ഓർഗനൈസേഷനും ജില്ലാ ആം റെസ്ലിങ് അസോസിയേഷനുംചേർന്ന് 19ന് ഉച്ചകഴിഞ്ഞ് 2 മുതൽ മാട്ടുക്കട്ടയിൽ അഖില കേരള പഞ്ചഗുസ്തി മത്സരം നടത്തും. പീരുമേട് ഡിവൈ. എസ്പി വിശാൽ ജോൺസൺ ഉദ്ഘാടനംചെയ്യും. മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ജേതാവ് ജിൻസ് വർഗീസിനെ അനുമോദിക്കും. അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോൾ ജോൺസൺ, പഞ്ചായത്തംഗം സോണിയ ജെറി, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജെയിംസ് ജോസഫ്, ഉപ്പുതറ എസ് ഐ പ്രദീപ് എന്നിവർ സംസാരിക്കും. വിജയികൾക്ക് യഥാക്രമം 3000, 2000, 1000 രൂപ സമ്മാനമായി നൽകും. ജൂനിയർ, സീനിയർ വിഭാഗങ്ങളിലാണ് മത്സരം. രണ്ട് വിഭാഗങ്ങളിലെയും ഓവറോൾ ചാമ്പ്യൻമാർക്ക് 5000 രൂപ വീതം ക്യാഷ് അവാർഡും നൽകും. രാവിലെ 8 മുതൽ രജിസ്‌ട്രേഷൻ, 9 മുതൽ കായികക്ഷമത പരിശോധന എന്നിവ നടക്കുമെന്ന് വിഷ്ണു കുഞ്ഞുമോൻ, ജേക്കബ് ജോസഫ്, ജിബിൻ ജോസഫ് എന്നിവർ പറഞ്ഞു.