ഇവർ നാളെ ശ്രദ്ധാപൂർവ്വം ജോലിയെടുത്തില്ലെങ്കിൽ തൊഴിൽ നഷ്‌ടപ്പെടും, ധനനഷ്ടം ഉണ്ടാകും

Friday 17 October 2025 7:00 PM IST

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2025 ഒക്ടോബർ 18 തുലാം 1 ശനിയാഴ്ച.

(മദ്ധ്യാഹ്ന ശേഷം 3 മണി 41 മിനിറ്റ് 19 സെക്കന്റ് വരെ പൂരം നക്ഷത്രം ശേഷം ഉത്രം നക്ഷത്രം )

അശ്വതി: കുടുംബത്തിൽ ഐശ്വര്യം, ഭൂമി ലാഭം, കൃഷിയിലൂടെ നേട്ടം, എല്ലാവരും പ്രീതികരമായ രീതിയിൽ പെരുമാറും, പ്രത്യേകമായ ഒരു വശ്യശക്തി നിഴലിച്ചു നിൽക്കും, പൊതു പ്രവർത്തകർക്ക് മാനഹാനിയും പണച്ചിലവും.

ഭരണി: വിവിധ വിഷയങ്ങളിൽ താല്പര്യം തോന്നും, പുതിയ ഗൃഹോപകരണങ്ങൾ വാങ്ങിക്കും, പൂർവ്വിക സ്വത്ത് ലഭിക്കാൻ സാദ്ധ്യതയുണ്ട്, കർഷകർക്ക് ലാഭം, സാമ്പത്തിക സഹായം അനുവദിച്ചുകിട്ടും, രോഗങ്ങൾ അലട്ടും, ഉദ്യോഗസ്ഥർക്ക് കർമ്മ രംഗത്ത് പ്രതിസന്ധി തരണം ചെയ്യേണ്ടി വരും.

കാർത്തിക: ബിസ്സിനസിൽ നിന്നും മികച്ച നേട്ടം, കുടുംബത്തിൽ ഐശ്വര്യവും സമാധാനവും, വിദേശ യാത്രക്കും മറ്റും തീരുമാനമാകും, ദുർവാശി മൂലം ദുരിതത്തിലാഴ്ത്തുന്ന സാഹചര്യം വന്നു ചേരും, വാക്കുകൾ പ്രയോഗിക്കുന്നത് വളരെ സൂക്ഷിച്ചു വേണം.

രോഹിണി: മുമ്പുണ്ടായിരുന്നതിനേക്കാൾ സമാധാനവും സന്തോഷവും, ജീവിതത്തിൽ പലവിധത്തിലും ഉള്ള പുരോഗതി, ജനപ്രീതിയും അംഗീകാരവും, എല്ലാവരും അനുകൂലമായ രീതിയിൽ പെരുമാറും, എതിർ ലിംഗത്തിലുള്ളവരോട് താൽപര്യം കൂടും.

മകയിരം: മാതാവിന് രോഗശാന്തി, സമ്മാനങ്ങൾ കിട്ടും, ധനാഭിവൃദ്ധി യുടെ സമയം, ശത്രുവിൻമേൽ വിജയം, ആഡംബര ഭ്രമം, ദാമ്പത്യ സുഖം, സംസാരത്തിലൂടെ മറ്റുള്ളവരെ വശത്താക്കും, ഈശ്വരാധീനം, തൊഴിലിൽ ഉയർച്ചയും പുത്തൻ ഉണർവും ഉണ്ടാകും.

തിരുവാതിര: ബുദ്ധിപരമായി കാര്യങ്ങൾ നിർവ്വഹിക്കും, ആനുകൂല്യങ്ങൾ ലഭിക്കും, സ്ത്രീകൾ വഴി അംഗീകാരം ലഭിക്കും, കാലങ്ങളായി കിട്ടാതിരുന്ന ധനം തിരികെ ലഭിക്കും,ആദ്ധ്യാത്മികതയും ദൈവാധീനവും ഉണ്ടാകും, ആകർഷകത്വം എല്ലായിടത്തും നിഴലിച്ചു നിൽക്കും.

പുണർതം: സാമ്പത്തിക സഹായം അനുവദിച്ചുകിട്ടും, വ്യാപാരികൾക്ക് നല്ലസമയം, ശത്രുക്കൾ ഒഴിഞ്ഞുപോകും, ദാമ്പത്യം സന്തോഷപ്രദം, പ്രണയ കാര്യങ്ങളിൽ അനുകൂല തീരുമാനം, ആചാര മര്യാദകൾ പാലിക്കും.

പൂയം: ഒരേ സമയം വിവിധ തരത്തിലുള്ള സംഗതികളിൽ ഏർപ്പെടും, ശത്രുക്കളുടെ ഉപദ്രവം കുറയും, വിവാഹാലോചന പുരോഗമിക്കും,ശത്രുക്കളുടെ മേൽ വിജയം, രാഷ്ട്രീയ രംഗത്ത് നേട്ടം, സുഹൃത് സമാഗമം, അപ്രതീക്ഷിതമായി ധനനേട്ടം.

ആയില്യം: ഇഷ്ട ഭക്ഷണ ലബ്ദി, ധന നേട്ടം. സമ്മാനാദി ലാഭം, തൊഴിൽ മേഖലയിൽ മേന്മ. എതിർക്കുന്നവരെ കീഴ്‌പ്പെടുത്തും,സുഹൃദ്ബന്ധങ്ങൾക്ക് പ്രാമുഖ്യം കൊടുക്കും, ധന- വസ്ത്രാഭരണാദി ലാഭം, ശത്രുനാശം.

മകം: എല്ലാ കാര്യത്തിലും വിജയം, ഏറ്റെടുത്ത സംഗതികൾ ഉത്തരവാദിത്ത്വത്തോടെ ചെയ്തു തീർക്കും, കുടുംബകാര്യങ്ങളിൽ മുമ്പില്ലാത്ത കരുതൽ കാണിക്കും. ചെലവിനോടൊപ്പം വരവും വർദ്ധിക്കും, കടബാദ്ധ്യതകൾ കുറയും.

പൂരം: രാഷ്ട്രീയ രംഗങ്ങളിൽ വിജയം, വീടിനോട് പ്രത്യേക താൽപ്പര്യം ഉണ്ടാകും, അധികാരികളുടെ പ്രീതി,​ കുടുംബസുഖം, തൊഴിൽ മേന്മ, പേരും പെരുമയും ഉണ്ടാകും, നിർമ്മാണ പദ്ധതികൾക്ക് തുടക്കം കുറിക്കും, സ്ത്രീകൾക്ക് സമ്മാനാദിലാഭം.

ഉത്രം: പണമിടപാടുകളിൽ നേട്ടം, അന്യദേശ വാസം ഗുണം ചെയ്യും, രോഗങ്ങൾക്ക് ആശ്വാസം, ജോലിയിൽ അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം, സന്താനസുഖം, ആഡംബര വസ്തുക്കൾ ശേഖരിക്കും, കുടുബസുഖം, സമാധാനം.

അത്തം: കള്ളം പറയേണ്ടുന്ന അവസ്ഥ വന്നു ചേരും, കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും, ഭൂമി ലാഭം, കൃഷിയിലൂടെ നേട്ടം, പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും, ബന്ധുക്കളുടെ എതിർപ്പുകളെ അതിജീവിക്കാൻ സാധിക്കും.

ചിത്തിര: സുന്ദര വസ്തുക്കളോടും സ്ത്രീകളോടും താൽപ്പര്യം കൂടും, പൊതുജനാനുകൂല്ല്യം നഷ്ടപ്പെടും, സ്ഥാനമാറ്റം, താഴ്ത്തപ്പെടൽ എന്നിവ അനുഭവത്തിൽ വരും, സ്ത്രീകളെ വിശ്വസിക്കരുത്, കാര്യങ്ങൾ ബുദ്ധിപരമായി വിശകലനം ചെയ്തു നോക്കി മാത്രം തീരുമാനങ്ങൾ എടുക്കുക.

ചോതി: സാമ്പത്തിക പ്രശ്നങ്ങൾക്ക് നിയമപരിരക്ഷ വേണ്ടിവരും, സർക്കാർ ജോലിയിൽ ഇരിക്കുന്നവർക്ക് ബുദ്ധിമുട്ടുകൾ, ചിട്ടി,ബാങ്ക് എന്നിവ മുഖേന പ്രയാസങ്ങൾ, സാമ്പത്തിക പ്രശ്നങ്ങൾ രൂക്ഷമാകും, ആഭരണലാഭം, കൃഷിഗുണം, സ്ത്രീഗുണം, ദാമ്പത്യസുഖം, സർക്കാർ ആനുകൂല്യം.

വിശാഖം: ശാരീരികവും മാനസികവുമായി പ്രയാസങ്ങൾ, തൊഴിൽ പരമായി അലച്ചിൽ ,ശത്രുക്കൾ പരാജയപ്പെടുത്തും, യാത്രയിൽ ബുദ്ധിമുട്ടുകൾ, പലവിധ ക്ലേശങ്ങൾക്കും സാദ്ധ്യത. ധനത്തിനായി അന്യരെ ആശ്രയിക്കേണ്ടി വരും, ഗൃഹത്തിൽ ചില അസ്വസ്ഥതകൾ, വീടുവിട്ട് താമസിക്കേണ്ടി വരും.

അനിഴം: ധനനേട്ടത്തിന് വേണ്ടി ചെയ്യുന്ന സംഗതികൾ പിന്നീട് പ്രയാസങ്ങൾക്ക് കാരണമാകും, യാത്രാഗുണം, താൽക്കാലിക ജോലി സ്ഥിരമാകും, ഉന്നതോദ്യോഗസ്ഥരിൽ നിന്നും ആത്മാർഥമായ സഹകരണം കിട്ടും.

കേട്ട: യാത്രാക്ലേശം, രഹസ്യങ്ങൾ മറ്റുള്ളവരുമായി പങ്കിടുന്ന സ്വഭാവം ഉപേക്ഷിക്കുക. കുടുംബ സുഖം, ബിസിനസ്സിൽ നേട്ടം, അനുകൂലമായ വിവാഹ ബന്ധം, മറ്റുള്ളവരുടെ പ്രീതികരമായ പെരുമാറ്റം ഗുണകരമാകും.

മൂലം: ഇഷ്ടപ്പെടാത്തവരോട് സഹകരിച്ച് പ്രവർത്തിക്കേണ്ടി വരും, തടസ്സങ്ങൾ നേരിടും, സ്വന്തം നേട്ടം ലാക്കാക്കി പലരും അടുത്തുകൂടി ചതിക്കാൻ നോക്കും, ഭാര്യാഗുണം, സ്ത്രീകൾ മുഖേനെ സന്തോഷം കിട്ടും, മതപരമായ കാര്യങ്ങളിൽ താൽപ്പര്യം കാണിക്കും.

പൂരാടം: വാക്ക് പാലിക്കാൻ സാധിക്കില്ല, ബന്ധുക്കളുടെ എതിർപ്പുകൾ, സ്വാർഥത ഒഴിവാക്കുക, ധനലാഭം, മേലധികാരികളുടെ പ്രീതി നേടും, യാത്രയിൽ നേട്ടം, എല്ലാ കാര്യത്തിലും ശാന്തതയും സമാധാനവും പുലർത്തണം.

ഉത്രാടം: അനുകൂലമായ വിവാഹ ബന്ധം കിട്ടും, എല്ലാവരിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും, ഭാര്യാഗുണം, സ്വധീനശക്തി വർദ്ധിക്കും, മറ്റുള്ളവരെ സഹായിക്കാൻ താൽപര്യം കാണിക്കും, പഠന കാര്യങ്ങളിൽ ജയം.

തിരുവോണം: ആത്മ നിയന്ത്രണശേഷി ഉണ്ടാകും, ധനപ്രാപ്തി, അന്യദേശവാസം ഗുണം ചെയ്യും, ഭർതൃസ്‌നേഹം വർദ്ധിക്കും, സ്വന്തം കുടുംബത്തോട് മാത്രമെ കൂറും സ്‌നേഹവും കാണുകയുള്ളു, ആത്മീയമായ കാര്യങ്ങളിൽ താൽപ്പര്യം കൂടും.

അവിട്ടം: സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, വിദ്യാഗുണം, പുതിയ അറിവുകൾ സമ്പാദിക്കും, കാര്യശേഷി, ആകർഷകത്വം, സത്യസന്ധത, ഈശ്വരാധീനം, എല്ലാവിധ സുഖ സൗകര്യങ്ങളും അനുഭവിക്കാൻ യോഗം.

ചതയം: ജനപ്രീതിയും അംഗീകാരവും, ശത്രുജയം, സ്ത്രീകൾ മുഖേനെ സന്തോഷം, പൊതുവേ അനുകൂലമായ സാഹചര്യങ്ങൾ, ശത്രുക്കളെ പരാജയപ്പെടുത്തും, ജീവിതത്തിൽ പലവിധത്തിലും ഉള്ള പുരോഗതി, മോശം കൂട്ടുകെട്ടുകളിൽ നിന്നും അകന്നു നിൽക്കുക.

പൂരുരുട്ടാതി: ദൂരയാത്രാക്ലേശം, ഉന്നതരിൽ നിന്നും വിഷമകരമായ സംസാരവും പ്രവർത്തികളും നേരിടും, കോപസ്വഭാവം, ദുരാഗ്രഹം, ബന്ധുക്കളുമായി കലഹം, അപായഭീതി, ധനനഷ്ടം, രഹസ്യ ജീവിതം, പരീക്ഷണങ്ങളെ നേരിടേണ്ടി വരും.

ഉതൃട്ടാതി: അധികാര മോഹം പ്രകടിപ്പിക്കും, കഷ്ടപ്പാട്, ദുരാഗ്രഹം, ബന്ധുക്കളുമായി കലഹം, എല്ലാരംഗത്തും പരാജയം, അമിതമായ ആത്മവിശ്വാസം ദോഷം ചെയ്യും, ശ്രദ്ധാപൂർവ്വം ജോലി നിർവ്വഹിച്ചില്ലെങ്കിൽ തൊഴിൽ നഷ്ടം സംഭവിക്കും, സ്ത്രീകൾ മുഖേനെ കലഹം.

രേവതി: ദാമ്പത്യത്തിൽ അകൽച്ച, മുൻകോപം, വിദേശത്ത് നിന്നും അശുഭ വാർത്തകൾ ശ്രവിക്കും, വികാര വിക്ഷോഭം, അപകടത്തിൽ നിന്നും പാഠം പഠിക്കും, വീടുവിട്ട് നിൽക്കേണ്ടി വരും, കർമ്മ മേഖലയിൽ അനിശ്ചിതത്വം.