ഡബിൾ മോഹനന്റെ പ്രണയം അതിമനോഹരം, വിലായത്ത് ബുദ്ധ ആദ്യ ഗാനം

Saturday 18 October 2025 6:13 AM IST

പൃഥ്വിരാജ് നായകനായി നവാഗതനായ ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധയുടെ ആദ്യ ഗാനം പുറത്തറങ്ങി . പൃഥ്വിരാജും, പ്രിയംവദ കൃഷ്ണനും ചേരുന്ന പ്രണയഗാനം ആണ് പുറത്തിറങ്ങിയത് . കാട്ടുറാസാ.... എന്നാരംഭിക്കുന്ന ഗാനം വിജയ് യേശുദാസും, പാർവതി മീനാക്ഷിയും ചേർന്നാണ് ആലപിക്കുന്നത്. വിനായക് ശശികുമാർ രചിച്ച ഗാനം മലയാളത്തിലെ മികച്ച സംഗീത സംവിധായകനായി വിശേഷിപ്പിക്കാവുന്ന ജെക്സ് ബിജോയ് ആണ് ചിട്ടപ്പെടുത്തുന്നത് . ഗ്രാമീണ പശ്ചാത്തലത്തിൽ നാടിന്റെ ആചാരങ്ങളും, പ്രണയത്തിന്റെ ഊഷ്മളമായ മുഹൂർത്തങ്ങളും കോർത്തിണക്കിയ ഗാനരംഗം വളരെ ചുരുങ്ങിയ സമയത്തിനം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി.

മറയൂർ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെ പകയുടെയും, പ്രതികാരത്തിന്റെയും പ്രണയത്തിന്റെയും കഥ പറയുന്ന വിലായത്ത് ബുദ്ധയിൽ ഡബിൾ മോഹനൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഷമ്മി തിലകൻ,

അനുമോഹൻ, കിരൺ പീതാംബരൻ, അടാട്ട് ഗോപാലൻ, പ്രമോദ് വെളിയനാട്, വിനോദ് തോമസ്,ടി. ജെ. അരുണാചലം, അരവിന്ദ്, മണികണ്ഠൻ, സന്തോഷ് ദാമോദരൻ, ടി.എസ്.കെ. രാജശീ നായർ എന്നിവരാണ് മറ്റ് താരങ്ങൾ.

ജി.ആർ. ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രംഉർവശി തിയറ്റേഴ്സ് ഇൻ അസോസിയേഷൻ വിത്ത് എ.വി.എ പ്രൊഡക്ഷൻസിന്റെ ബാനറിൽ സന്ദീപ് സേനനും , എ.വി.അനൂപും ചേർന്നാണ് നിർമ്മാണം.

ജി.ആർ.ഇന്ദു ഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് തിരക്കഥ .ഛായാഗ്രഹണം -അരവിന്ദ് കശ്യപ്, രണദിവെ. എഡിറ്റിംഗ്- ശ്രീജിത്ത് ശ്രീരംഗ്. പ്രൊഡക്ഷൻ ഡിസൈൻ - ബംഗ്ളാൻ. കലാസംവിധാനം - ജിത്തു സെബാസ്റ്റ്യൻ. മേക്കപ്പ് - മനു മോഹൻ' കോസ്റ്റ്യും ഡിസൈൻ-സുജിത് സുധാകരൻ. സൗണ്ട് ഡിസൈൻ- അജയൻ അടാട്ട്' - പയസ്മോൻസണ്ണി, ആക്ഷൻ- രാജശേഖരൻ, കലൈകിംഗ്സ്റ്റൺ ,സുപ്രീം സുന്ദർ, മഹേഷ് മാത്യു.

എക്സിക്യുട്ടീവ് പ്രൊഡ്യൂസർ - സംഗീത് സേനൻ, വിതരണം ഉർവശി തിയറ്റേഴ്സ് . പി.ആർ|. ഒ വാഴൂർ ജോസ്