അതിഭീകര കാമുകനായി ലുക് മാൻ നവംബർ 14ന്

Saturday 18 October 2025 6:15 AM IST

പാൻ ഇന്ത്യൻ റിലീസ്

കണ്ണിൽ കണ്ണിൽ നോക്കി കാമുകനും കാമുകിയുമായി ലുക്മാനും ദൃശ്യ രഘുനാഥും.അതിഭീകര കാമുകൻ എന്ന ചിത്രം നവംബർ 14ന് റിലീസ് പ്രഖ്യാപിച്ച് അനൗൺസ് മെന്റ് പോസ്റ്റർ പുറത്തിറങ്ങി. ടൈറ്റിൽ സൂചിപ്പിക്കുന്നതു പോലെ ഏറെ മനോഹരമാണ് പോസ്റ്ററും. റൊമാന്റിക് കോമഡി ഫാമിലി ഗണത്തിൽപ്പെടുന്ന ചിത്രം സിസി നിഥിനും ഗൗതം താനിയിലും ചേർന്നാണ് സംവിധാനം. കൊറോണ ധവാൻ എന്ന ചിത്രത്തിന് ശേഷം സിസി നിഥിൻ സംവിധാനം ചെയ്യുന്ന ചിത്രം ആണ് . മനോഹരി ജോയ്, അശ്വിൻ, കാർത്തിക് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

പിങ്ക് ബൈസൺ സ്റ്റുഡിയോസ്, എറ്റ്‍സെറ്റ്‍ട്ര എന്റർടെയ്ൻമെന്റ് എന്നീ ബാനറിൽ ദീപ്തി ഗൗതം, ഗൗതം താനിയിൽ, വി.മതിയലകൻ, സാം ജോർജ്ജ് എന്നിവർ ചേർന്നാണ് നിർമ്മാണം. സിസി നിഥിൻ, സുജയ് മോഹൻരാജ് എന്നിവരാണ് കോ- പ്രൊഡ്യൂസർമാർ.

രചന: സുജയ് മോഹൻരാജ്, ഛായാഗ്രഹണം: ശ്രീറാം ചന്ദ്രശേഖരൻ, എഡിറ്റർ: അജീഷ് ആനന്ദ്, മ്യൂസിക് ആൻഡ് ബിജിഎം: ബിബിൻ അശോക്, ആർട്ട് ഡയറക്ടർ: കണ്ണൻ അതിരപ്പിള്ളി, പ്രൊജക്ട് ഡിസൈനർ: ശരത് പത്മനാഭൻ, വിതരണം: സെഞ്ച്വറി റിലീസ്, മ്യൂസിക് റൈറ്റ്സ്: സരിഗമ, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ പ്രദർശനത്തിന് എത്തും.പി.ആർ.ഒ.: ആതിര ദിൽജിത്ത്.