ജുഗാരി ക്രോസിൽ രാജ് ബി. ഷെട്ടി നായകൻ
ഗുരുദത്ത ഗനിഗ സംവിധാനം ചെയ്യുന്ന "ജുഗാരി ക്രോസ്" എന്ന ചിത്രത്തിൽ രാജ് ബി .ഷെട്ടി നായകൻ. ചിത്രത്തിന്റെ ടീസർ പുറത്തിറക്കയാണ് രാജ് ബി.ഷെട്ടി ആണ് നായകൻ എന്ന് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചത് . പ്രശസ്ത എഴുത്തുകാരൻ പൂർണചന്ദ്ര തേജസ്വിയുടെ ജനപ്രിയ നോവലായ 'ജുഗാരി ക്രോസ്' ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത് . രാജ് ബി ഷെട്ടിയും ഗുരുദത്ത ഗനിഗയും ഒന്നിച്ച ആദ്യ ചിത്രമായ "കരാവലി" യുടെ റിലീസിന് മുൻപ് തന്നെ ഈ കൂട്ടുകെട്ടിൽ അടുത്ത സിനിമയും എന്ന പ്രത്യേകത കൂടിയുണ്ട്. ഷേവ് ചെയ്ത തല, ഒഴുകുന്ന രക്തം, ചുവന്ന രത്നക്കല്ലുകൾ എന്നിവ ഉൾപ്പെടുന്ന ശ്രദ്ധേയമായ ദൃശ്യങ്ങൾ ഉൾപ്പെടുന്ന ടീസർ വലിയ ആകാംഷ
ജനിപ്പിക്കുന്നു.
സു ഫ്രം സോ'യിലെ ഗുരുജിയായി പ്രേക്ഷകരെ ആകർഷിച്ച രാജ് ബി.ഷെട്ടി കരാവലിയിലെ കാളകൾക്കൊപ്പമുള്ള അഭിനയത്തിലൂടെ അത്ഭുതപ്പെടുത്താനും എത്തുന്നു. കരാവലിയുടെ ഛായാഗ്രാഹകൻ അഭിമന്യു സദാനന്ദൻ ആണ് ജുഗാരി ക്രോസിന്റെ ദൃശ്യങ്ങൾ
പകർത്തുന്നത്.
സച്ചിൻ ബസ്രൂറാണ് സംഗീതം.
ഗുരുദത്ത ഗനിഗ ഫിലിംസിന്റെ ബാനറിൽ ഗുരുദത്ത ഗനിഗയാണ് നിർമ്മിക്കുന്നത്. പി.ആർ.ഒ- ശബരി