എം.ഡി.എം.എയും പടക്കങ്ങളുമായി പിടിയിൽ
ആലപ്പുഴ: നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഹരിപ്പാട് പള്ളിപ്പാട് തെക്കേതിൽ പുത്തൻത്തറ വീട്ടിൽ രഞ്ജിത്ത് (33 )എം.ഡി.എം.എയും ലൈസൻസില്ലാതെ സൂക്ഷിച്ച പടക്കങ്ങളുമായി പിടിയിലായി. ഇയാളുടെ വീട്ടിലെ മുറിയിൽ സുക്ഷിച്ച് വിൽപ്പനയ്ക്ക് വെച്ചിരുന്ന 3.7 ഗ്രാം എം.ഡി.എം.എയും നിരോധിത പുകയില ഉൽപ്പന്നങ്ങളും ദിപാവലിക്ക് വിൽപ്പനയ്ക്കായി ലൈസൻസ് ഇല്ലാതെ സുക്ഷിച്ചിരുന്ന പടക്കങ്ങളുമാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഹരിപ്പാട് പൊലിസും ചേർന്ന് പിടികുടിയത്. ജില്ലാ പൊലിസ് മേധാവി എം.പി. മോഹനചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ബി.പങ്കജാക്ഷന്റെ നേതൃത്യത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം ഡിവൈ.എസ്.പി ടി.ബിനുകുമാറിന്റെ നേതൃത്വത്തിൽ സി.ഐ മുഹമ്മദ് ഷാഫി , എസ്.ഐ ജോബിൻ , ഗ്രേഡ് എസ്.ഐമാരായ അരുൺകുമാർ, രാജേഷ് ചന്ദ്രൻ , എ.എസ്.ഐ പ്രിയ , സി.പി.ഒ അരുൺ എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.