സിനിമാ സ്വപ്നവുമായി 5 ചെറുപ്പക്കാർ,​ ചിത്രീകരണം നവംബറിൽ

Saturday 18 October 2025 6:28 AM IST

ചിത്രീകരണം നവംബറിൽ

സിനിമ എന്ന സ്വപ്നം നെഞ്ചിലേറ്റി നടക്കുന്ന അഞ്ചു ചെറുപ്പക്കാരുടെ ജീവിതത്തിന്റെ കഥ പറയുന്ന ചിത്രത്തിന് മൂകാംബിക ക്ഷേത്ര സന്നിധിയിൽ പൂജാ ചടങ്ങുകളോടെ തുടക്കം . നിരവധി പുരസ്കാരങ്ങൾ നേടിയ ത്വര എന്ന ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ധേയനായ വിനോദ് ഗോപിജിയാണ് സംവിധാനം ചെയ്യുന്നത്. സിനിമ ലോകത്തിന്റെ വർണ്ണപ്പകിട്ടും ലഹരിയുടെ യാഥാർത്ഥ്യങ്ങളും ഒരുപോലെ ചർച്ച ചെയ്യപ്പെടുന്ന ചിത്രം വൈബ് വില്ലേജ് ഹബ്ബിന്റെ ബാനറിൽ ആണ് നിർമ്മാണം. പുതുമുഖങ്ങളായ വിഹാൻ , അരുൺ രാജ്, പ്രദീപ് രാജ്, ശ്വാൽ ഹേമന്ത് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതുമുഖം കീർത്തി കൃഷ്ണയാണു നായിക. അനിൽ ശങ്കരത്തിൽ, രാമചന്ദ്രൻ വെട്ടിയറ, ബിനു ജി, ജഗൻ പൂവാർ,ചന്ദ്രൻ പാണാവള്ളി, അജിത്ത് കുമാർ, ആകാശ് ഡാനിയേൽ,ഹരികുമാർ ഭാസ്കരൻ,ഹരി വജ്രാ,ജേക്കബ് സാം,ഗോവർദ്ധൻ രതീഷ് മലയം, മനോഹരൻ കൈതക്കോട്,പ്രകാശൻ ഓവാട്ട്,സുജിത്. ജെ. സ്, ,സച്ചിൻ നായർ,സുമേഷ് പാലാട്ട്,വിശ്വനാഥ് പി.ആ|ർ, പൊയ്ക മുക്ക്,ആരിഫ് അൽ അനാം,കെ സുകുമരൻ,അശോക് നെട്ടയം , ശ്രീലക്ഷ്മി അരുൺ,അനഘ, സൂര്യ സുരേഷ് ,രേഖ പണിക്കർ, ആശാ ഗോവിന്ദ്, ഇഷ ഷേർളിൻ, ജയലളിത, വിജയലക്ഷ്മി പൊയ്കമുക്ക് എന്നിവരാണ് മറ്റ് താരങ്ങൾ. കുറിച്ചത്. നവംബർ മധ്യത്തിൽ ചിത്രീകരണമാരംഭിക്കും, വാഗമൺ, പീരുമേട് എന്നിവിടങ്ങളാണ് ലൊക്കേഷൻ. പി.ആർ. ഒ വാഴൂർ ജോസ്.