ല​വ് ​ആ​ക്ഷ​ൻ​ ​ഡ്രാ​മ​ 50​ ​കോ​ടി​ ​ക്ല​ബി​ൽ, നിവിൽ പോളിക്ക് പുതിയ റെക്കോർഡ്

Tuesday 01 October 2019 1:40 AM IST

​നി​വി​ൻ​ ​പോ​ളി​യു​ടെ​ ​ഒാ​ണ​ച്ചി​ത്രം​ ​ല​വ് ​ആ​ക് ​ഷ​ൻ​ ​ഡ്രാ​മ​ 50​ ​കോ​ടി​ ​ക്ല​ബി​ൽ​ .​ ലോകവ്യാപകമായി​ 50 കോടി​ രൂപയുടെ ബി​സി​നസ് ചി​ത്രത്തി​ന് നടന്നുവെന്ന വി​വരം നി​വി​ൻപോളി​ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജി​ലൂടെ വെളി​പ്പെടുത്തി​യത്.

50​ ​കോ​ടി​ ​ക്ള​ബി​ൽ​ ​ഇ​ടം​പി​ടി​ച്ച​ ​നി​വി​ൻ​ ​പോ​ളി​യു​ടെ​ ​മൂ​ന്നാ​മ​ത്തെ​ ​സി​നി​മ​യാ​ണി​ത്.​ ​നേ​ര​ത്തെ​ ​പ്രേ​മം,​ ​കാ​യം​കു​ളം​ ​കൊ​ച്ചു​ണ്ണി​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ ​ഈ​ ​നേ​ട്ടം​ ​കൈ​വ​രി​ച്ചി​രു​ന്നു.​ ​കേ​ര​ള​ത്തി​ലും​ ​വി​ദേ​ശ​ത്തും​ ​ത​മി​ഴ് ​നാ​ട്ടി​ലും​ ​മി​ക​ച്ച​ ​പ്ര​തി​ക​ര​ണ​മാ​ണ് ​ല​വ് ​ആ​ക് ​ഷ​ൻ​ ​ഡ്രാ​മ​യ്ക്ക് ​ല​ഭി​ച്ച​ത്.​ ​നി​വി​ൻ​ ​പോ​ളി​ ​ന​യ​ൻ​താ​ര​ ​ജോ​ടി​ക​ളാ​യി​രു​ന്നു​ ​ചി​ത്ര​ത്തി​ന്റെ​ ​പ്ര​ധാ​ന​ ​ആ​ക​ർ​ഷ​ണം.​ ​ധ്യാ​ൻ​ ​ശ്രീ​നി​വാ​സ​ൻ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ച്ച​ ​ചി​ത്ര​ത്തി​ൽ​ ​ശ്രീ​നി​വാ​സ​ൻ​ ,​ വി​നീത് ശ്രീനി​വാസൻ, ​അ​ജു​ ​വ​ർ​ഗീ​സ്,​ ​ര​ൺ​ജി​ ​പ​ണി​ക്ക​ർ,​ ​ജൂ​ഡ് ​ആ​ന്റ​ണി,​ ​ബി​ജു​ ​സോ​പാ​നം,​ധ​ന്യ​ ​ബാ​ല​കൃ​ഷ്ണ​ൻ ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​പ്രധാന വേഷങ്ങൾ അവതരി​പ്പി​ച്ചത്.​ ​ഫ​ൺ​ടാ​സ്റ്റി​ക്സ് ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​വി​ശാ​ഖ് ​സു​ബ്ര​ഹ്മ​ണ്യ​വും​ ​അ​ജു​ ​വ​ർ​ഗീ​സും​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ച്ച​ ​ചി​ത്ര​ത്തി​ന്റെ​ ​കാ​മ​റ​ ​കൈകാര്യം ചെയ്തത് ജോ​മോ​ൻ​ ​ടി.​ ​ജോ​ണും റോബി​ വർഗീസ് രാജും ചേർന്നാണ്. ​ഷാ​ൻ​ ​റ​ഹ്മാന്റേതായി​രുന്നു സം​ഗീ​തം.​