തപാൽ ഫിലാറ്റിലിക് എക്സ് ബിഷൻ സമാപിച്ചു.
കണ്ണൂർ: കണ്ണൂർ പോസ്റ്റൽ ഡിവിഷന്റെ നേതൃത്വത്തിൽ കണ്ണൂരിൽ സംഘടിപ്പിച്ച ദ്വിദിന ജില്ലാ ഫിലാറ്റലിക് എക്സിബിഷൻ കണ്ണൂർ - പെക്സ് 2025 സമാപിച്ചു. ഉത്തര മേഖല പോസ്റ്റ് മാസ്റ്റർ ജനറൽ സയീദ് റഷീദ് ഉദ്ഘാടനം ചെയ്തു.കണ്ടൽക്കാട് സ്പെഷൽ തപാൽ കവർ പോസ്റ്റ് മാസ്റ്റർ ജനറൽ പ്രകാശനം ചെയ്തു.ഉത്തര മേഖല പോസ്റ്റൽ ഡയരക്ടർ വി.ബി.ഗണേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഫിലാറ്റിക് എക്സിബിഷൻ ജൂറി അനിൽ റെഡി, പാലക്കാട് സീനിയർ പോസ്റ്റൽ സൂപ്രണ്ട് ഡബ്ല്യു.നാഗാദിത്യ കുമാർ കണ്ണൂർ പോസ്റ്റൽ സൂപ്രണ്ട് സി കെ.മോഹനൻ,തലശ്ശേരി ഡിവിഷൻ പോസ്റ്റൽ സൂപ്രണ്ട് പി.സി സജീവൻ, കണ്ണൂർ ഫിലാറ്റിലിക് ക്ലബ്ബ് പ്രസിഡന്റ് കെ.വി.മുകുന്ദൻ എന്നിവർ സംസാരിച്ചു. ഫിലാറ്റിലിസ്റ്റുകളെയും സ്റ്റാമ്പ് ഡിസൈനിംഗ്, കത്തെഴുത്ത്, ഫിലാറ്റലിക് ക്വിസ് മത്സരങ്ങളിലെ വിജയികൾക്ക് പോസ്റ്റ് മാസ്റ്റർ ജനറലും പോസ്റ്റൽ ഡയരക്ടറും ഉപഹാരങ്ങൾ നൽകി